ഛത്തീസ്ഗഢിലെ കല്‍ക്കരി അദാനി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുവെന്ന് കെ.സഹദേവൻ

കോഴിക്കോട് : ഛത്തീസ്ഗഢിലെ കല്‍ക്കരി അദാനി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുവെന്ന് പരിസ്ഥതി പ്രവർത്തകൻ കെ.സഹദേവൻ. ഛത്തീസ്ഗഢിലെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി പഞ്ചാബിലെത്താന്‍ സാധാരണഗതിയില്‍ ഒരു 1500 കിലോമീറ്റര്‍ മതി. എന്നാല്‍ ഇന്ത്യയില്‍ നിന്നുല്‍പാദിപ്പിക്കുന്ന കല്‍ക്കരി ഇറക്കുമതി കല്‍ക്കരിയായി മാറാന്‍ അദാനി റൂട്ട് മാറ്റുകയാണ് ചെയ്യുന്നതെന്ന് സഹദേവൻ ചൂണ്ടിക്കാണിക്കുന്നു. ഛത്തീസ്ഗഢിലെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി ആദ്യം ചെല്ലുന്നത് ഒഡീഷയിലെ അദാനിയുടെ ധമ്ര തുറമുഖത്താണ്. അവിടെ നിന്ന് പിന്നീട് ശ്രീലങ്കന്‍ തുറമുണത്തേക്ക് പോകുന്നു. ഇവിടെനിന്നും മുദ്ര (ഗുജറാത്ത്) […]

Feb 16, 2023 - 10:33
 0
ഛത്തീസ്ഗഢിലെ കല്‍ക്കരി അദാനി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുവെന്ന് കെ.സഹദേവൻ

കോഴിക്കോട് : ഛത്തീസ്ഗഢിലെ കല്‍ക്കരി അദാനി ഇന്ത്യയിൽ ഇറക്കുമതി ചെയ്യുന്നുവെന്ന് പരിസ്ഥതി പ്രവർത്തകൻ കെ.സഹദേവൻ. ഛത്തീസ്ഗഢിലെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി പഞ്ചാബിലെത്താന്‍ സാധാരണഗതിയില്‍ ഒരു 1500 കിലോമീറ്റര്‍ മതി. എന്നാല്‍ ഇന്ത്യയില്‍ നിന്നുല്‍പാദിപ്പിക്കുന്ന കല്‍ക്കരി ഇറക്കുമതി കല്‍ക്കരിയായി മാറാന്‍ അദാനി റൂട്ട് മാറ്റുകയാണ് ചെയ്യുന്നതെന്ന് സഹദേവൻ ചൂണ്ടിക്കാണിക്കുന്നു.

ഛത്തീസ്ഗഢിലെ ഖനികളില്‍ നിന്നും കുഴിച്ചെടുക്കുന്ന കല്‍ക്കരി ആദ്യം ചെല്ലുന്നത് ഒഡീഷയിലെ അദാനിയുടെ ധമ്ര തുറമുഖത്താണ്. അവിടെ നിന്ന് പിന്നീട് ശ്രീലങ്കന്‍ തുറമുണത്തേക്ക് പോകുന്നു. ഇവിടെനിന്നും മുദ്ര (ഗുജറാത്ത്) തുറമുഖത്തെത്തിക്കും. അവിടെ നിന്നും റെയില്‍വേയിലൂടെ കൽക്കരി പഞ്ചാബിലെത്തിക്കും. ഇതാണ് അദാനിയുടെ കൽക്കരി വഴി. 

ഈ മൂന്നിടങ്ങളിലെയും തുറമുഖ നിയന്ത്രണം അദാനിയുടെ സ്വന്തമായതിനാല്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇതിനൊക്കെ ഒത്താശ ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യന്‍ കല്‍ക്കരി മേഖലയെ സമ്പൂർണമായി അദാനിവല്‍ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ നരേന്ദ്ര മോദി തയാറാക്കിയിരുന്നു.

2020-21 കാലയളവില്‍ രാജ്യത്തെ താപ നിലയങ്ങള്‍ അടച്ചുപൂട്ടുകയും (പ്രത്യേകിച്ചും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ തുങ്ങിയ സംസ്ഥാനങ്ങളില്‍) കല്‍ക്കരി ക്ഷാമത്തിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിത്യേനയെന്നോണം നിറഞ്ഞുനില്‍ക്കുകയും ചെയ്തിരുന്നു. 300 ബില്യണ്‍ ടണ്‍ കല്‍ക്കരി ശേഖരത്തിന്റെ മുകളില്‍ ഇരുന്നു ഇന്ത്യാ മഹാരാജ്യം കല്‍ക്കരി ക്ഷാമത്തിന്റെ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow