ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ നായകനെ കാമുകി മുഖത്തടിച്ചു; ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ കമന്‍റേറ്റർ സ്ഥാനത്തുനിന്ന് നീക്കിയേക്കും
ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും കാമുകി ജേഡ് യാർബ്രോയുമായുള്ള രൂക്ഷമായ വഴക്കും കൈയാങ്കളിയും സമൂഹാമധ്യമങ്ങളിൽ പ്രചരിക്കുന്നു. രൂക്ഷമായ വഴക്കിനിടെ കാമുകി ക്ലാർക്കിനെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൈക്കൽ ക്ലാർക്കിനെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കമന്‍റേറ്റർ പാനലിൽനിന്ന് ഒവിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ക്വീൻസ്‌ലാൻഡിലെ നൂസയിൽ ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ക്ലാർക്കും കാമുകിയും തമ്മിൽ വഴക്കുണ്ടായത്. യാർബ്രോയുടെ സഹോദരിയും ഭർത്താവും, മാധ്യമ പ്രവർത്തകൻ കാൾ സ്റ്റെഫനോവിച്ച് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ലാർക്കിന്‍റെ മുൻ കാമുകി-പ്രശസ്ത […]
ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കും കാമുകി ജേഡ് യാർബ്രോയുമായുള്ള രൂക്ഷമായ വഴക്കും കൈയാങ്കളിയും സമൂഹാമധ്യമങ്ങളിൽ പ്രചരിക്കുന്നു. രൂക്ഷമായ വഴക്കിനിടെ കാമുകി ക്ലാർക്കിനെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മൈക്കൽ ക്ലാർക്കിനെ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ കമന്‍റേറ്റർ പാനലിൽനിന്ന് ഒവിവാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.
ക്വീൻസ്‌ലാൻഡിലെ നൂസയിൽ ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ക്ലാർക്കും കാമുകിയും തമ്മിൽ വഴക്കുണ്ടായത്. യാർബ്രോയുടെ സഹോദരിയും ഭർത്താവും, മാധ്യമ പ്രവർത്തകൻ കാൾ സ്റ്റെഫനോവിച്ച് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു. ക്ലാർക്കിന്‍റെ മുൻ കാമുകി-പ്രശസ്ത ഫാഷൻ ഡിസൈനറായ പിപ്പ് എഡ്വേർഡുമായി ഇപ്പോഴും താരത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. ഒരു പാർക്കിന് മുന്നിൽവെച്ചാണ് ക്ലാർക്കും യാർബ്രോയും തമ്മിൽ വഴക്കുണ്ടായത്. പാർക്കിന് പുറത്ത് നിന്ന ഒരാളാണ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചത്. ദ ഡെയ്‌ലി ടെലഗ്രാഫാണ് വീഡിയോ ആദ്യം പുറത്തുകൊണ്ടുവന്നത്.
ഫെബ്രുവരി 9 ന് ആരംഭിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയിലെ ടിവി കമന്‍റേറ്റർ പാനലിൽനിന്ന് ക്ലാർക്കിനെ ഒഴിവാക്കുമെന്നാണ് സൂചന.
അവ്യക്തമായ വീഡിയോ ക്ലിപ്പിൽ ക്ലാർക്ക്, കാമുകിയോട് കേണപേക്ഷിക്കുന്നത് കാണാം. അതിനിടെയാണ് 41 കാരനായ ക്ലാർക്കിനെ യാർബ്രോ മുഖത്ത് അടിക്കുന്നത്. മുൻ കാമുകി എഡ്വേർഡുമായുള്ള ക്രിക്കറ്റ് താരത്തിന്റെ ശാരീരിക ബന്ധത്തെ പരാമർശിച്ചാണ് യാർബ്രോ ക്ലാർക്കിനോട് ആക്രോശിക്കുന്നത്. സംവാദത്തിനിടെ, യാർബ്രോ, ക്ലാർക്കിന്റെ അടുത്ത മാസത്തെ ഇന്ത്യാ യാത്രയെ കുറിച്ചും പരാമർശിച്ചു, “ഞാൻ കുറേ പാഠം പഠിച്ചു. അവളെ കൂടെ നിങ്ങൾക്കൊപ്പം ഇന്ത്യയിലേക്ക് അയക്കണോ?”
What's Your Reaction?