ഡസ്കില്‍ താളം പിടിച്ചു; മൂന്നാം ക്ലാസുകാരൻ്റെ മുഖത്തടിച്ച അധ്യാപികക്കെതിരെ കേസ്

മൂന്നാര്‍ : ഇടുക്കിയിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. സ്കൂളിലെ താത്കാലിക അധ്യാപികയായ ജൂലിയറ്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്ലാസിലിരുന്ന് ഡസ്ക്കിൽ താളം പിടിച്ചതിനാണ് അധ്യാപിക കുട്ടിയെ അടിക്കുകയും ചെവിയിൽ പിടിച്ച് ഉയർത്തുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പീരുമേട് മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം അധ്യാപികക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.അടുത്ത ദിവസം അന്വേഷണത്തിനു ഹാജരാകാൻ ആവശ്യപ്പെട്ട് അധ്യാപികയ്ക്ക് നോട്ടീസ് നൽകുമെന്ന് വണ്ടിപ്പെരിയാർ സി.ഐ അറിയിച്ചു. കഴിഞ്ഞ 11നായിരുന്നു സംഭവം. അധ്യാപിക ക്ലാസിൽ ഇല്ലാത്തതിനാൽ ചില കുട്ടികൾ ഡസ്ക്കിൽ മുട്ടി ശബ്ദമുണ്ടാക്കി. ഇതിനിടെ എത്തിയ അധ്യാപിക ജൂലിയറ്റ് ക്ലാസിൽ കയറി വിദ്യാർഥികളെ ശകാരിക്കുകയും ഡസ്ക്കിൽ തട്ടിയെന്ന് പറഞ്ഞ് മുഖത്തടിക്കുകയും ചെയ്തതായി വിദ്യാർത്ഥി പറഞ്ഞു. വണ്ടിപ്പെരിയാർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെയാണ് മർദ്ദിച്ചത്. വൈകുന്നേരം ജോലി കഴിഞ്ഞ് അമ്മ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്ത് പാട് കണ്ടത്. അപ്പോഴാണ് തന്നെ അധ്യാപിക മർദ്ദിച്ചതായി കുട്ടി വെളിപ്പെടുത്തിയത്.

Feb 16, 2023 - 10:37
 0

What's Your Reaction?

like

dislike

love

funny

angry

sad

wow