പോരാട്ടം പ്രവചനാതീതം; ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു
അഗർത്തല : ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മും കോൺഗ്രസും കൈകോർത്തിരിക്കുകയാണ്. പുതിയ ഗോത്ര പാർട്ടിയായ ടിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
![പോരാട്ടം പ്രവചനാതീതം; ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു](https://newsbharat.in/uploads/images/202302/image_870x_63edba128284d.jpg)
അഗർത്തല : ത്രിപുരയിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് നാല് മണി വരെ തുടരും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിയെ നേരിടാൻ സി.പി.എമ്മും കോൺഗ്രസും കൈകോർത്തിരിക്കുകയാണ്. പുതിയ ഗോത്ര പാർട്ടിയായ ടിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തെ പ്രവചനാതീതമാക്കുന്നു. 60 നിയമസഭാ മണ്ഡലങ്ങളിലായി 3,328 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. അതിൽ 1,100 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണൽ മാർച്ച് രണ്ടിന് നടക്കും.
What's Your Reaction?
![like](https://newsbharat.in/assets/img/reactions/like.png)
![dislike](https://newsbharat.in/assets/img/reactions/dislike.png)
![love](https://newsbharat.in/assets/img/reactions/love.png)
![funny](https://newsbharat.in/assets/img/reactions/funny.png)
![angry](https://newsbharat.in/assets/img/reactions/angry.png)
![sad](https://newsbharat.in/assets/img/reactions/sad.png)
![wow](https://newsbharat.in/assets/img/reactions/wow.png)