ഐജിഎസ്ടി കുടിശ്ശിക; പ്രതിപക്ഷ പ്രചാരണം തള്ളി ധനമന്ത്രി 

തിരുവനന്തപുരം : ഐജിഎസ്ടിയിൽ സംസ്ഥാനത്തിന് 25,000 കോടിയുടെ കുടിശ്ശികയുണ്ടെന്ന പ്രതിപക്ഷ പ്രചാരണം തള്ളി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടിയിലേത് പോലെ ഐജിഎസ്ടിയിൽ കേരളം കേന്ദ്രത്തിൽ പുതിയ അവകാശവാദമൊന്നും ഉന്നയിച്ചിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. എക്സ്പെൻഡീച്ചർ റിവ്യു കമ്മീറ്റി റിപ്പോർട്ട് ഇതുവരെ സർക്കാരിനു ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം എജിയെ സാക്ഷ്യപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് ജിഎസ്ടി കുടിശ്ശിക അടയ്ക്കാത്തതിന് കാരണമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ കുടിശ്ശിക സംബന്ധിച്ച് കേരളത്തിന് പരാതിയില്ലെന്ന് ബാലഗോപാൽ വ്യക്തമാക്കിയപ്പോൾ തന്‍റെ പ്രധാന ചോദ്യം ഐജിഎസ്ടിയെക്കുറിച്ചാണെന്നായിരുന്നു പ്രേമചന്ദ്രന്‍റെ വിശദീകരണം. കേരളത്തിന്‍റെ കഴിവുകേട് മൂലം ഐജിഎസ്ടിക്ക് പ്രതിവർഷം 5000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സാമ്പത്തിക ചെലവ് അവലോകന സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടാണ് പ്രേമചന്ദ്രനും പ്രതിപക്ഷവും ഉപയോഗിച്ചത്. എന്നാൽ ധനമന്ത്രി ഇതും തള്ളിക്കളയുകയായിരുന്നു. പ്രതിപക്ഷം ആയുധമാക്കുന്ന എക്സ്പെൻഡീച്ചർ റിവ്യു കമ്മീറ്റി ലഭിച്ചിട്ടില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ഈടാക്കുന്ന നികുതിയായ ഐജിഎസ്ടി വിഹിതം വർദ്ധിപ്പിക്കണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തീരുമാനമെടുക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് കേരളത്തിന്‍റെ നിലപാട്. ഐജിഎസ്ടിയെക്കുറിച്ച് പഠിക്കാൻ സംസ്ഥാനം വിദഗ്ദ്ധ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Feb 16, 2023 - 10:37
 0

What's Your Reaction?

like

dislike

love

funny

angry

sad

wow