അണ്ടർ 19 വനിതാ ടി20 ലോകകപ്പ്; യുഎഇക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം സമ്മാനിച്ച് ക്യാപ്റ്റൻ ഷെഫാലി വർമയുടെയും (34 പന്തിൽ 78) ശ്വേത ഷെരാവത്തിൻ്റെയും (49 പന്തിൽ 74) തകർപ്പൻ ബാറ്റിംഗ്. യുഎഇയെ 122 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ടൂർണമെന്‍റിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തപ്പോൾ യുഎഇക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 97 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കായി ഷെഫാലിയും ശ്വേതയും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. 34 പന്തിൽ 12 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 78 റണ്‍സാണ് ഷെഫാലി വർമ നേടിയത്. ശ്വേത ഷെരാവത്ത് 49 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 51 പന്തിൽ 111 റൺസും കൂട്ടിച്ചേർത്തു. റിച്ച ഘോഷ് 29 പന്തിൽ 49 റൺസ്‌ നേടി. രണ്ടാം വിക്കറ്റിൽ ശ്വേതയും റിച്ചയും ചേർന്ന് 89 റൺസ്‌ കൂട്ടിച്ചേർത്തു. ഗോംഗഡി തൃഷ അഞ്ച് പന്തിൽ 11 റൺസെടുത്തു. സോണിയ മെൻഡിയ മൂന്ന് പന്തിൽ രണ്ട് റൺസുമായി പുറത്താകാതെ നിന്നു.

Jan 17, 2023 - 13:19
 0

What's Your Reaction?

like

dislike

love

funny

angry

sad

wow