ആഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി നാളെ എത്തും
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റപ്പുലികൾ നാളെ ഇന്ത്യയിലെത്തും. ഇവയെ കൊണ്ടുവരാൻ വ്യോമസേനയുടെ സി 17 വിമാനം പുറപ്പെട്ടു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലാണ് ഇവയെയും എത്തിക്കുക. നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെ യിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് ഇന്നു വൈകുന്നേരം ഇന്ത്യയിലേക്കു യാത്ര തിരിക്കുക. വലിയ കൂടുക ളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയാണു […]
ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റപ്പുലികൾ നാളെ ഇന്ത്യയിലെത്തും. ഇവയെ കൊണ്ടുവരാൻ വ്യോമസേനയുടെ സി 17 വിമാനം പുറപ്പെട്ടു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലാണ് ഇവയെയും എത്തിക്കുക.
നമീബിയയിൽ നിന്നു സെപ്റ്റംബർ 17ന് ഇന്ത്യയിലെത്തിച്ച 8 ചീറ്റകൾ കുനോ ദേശീയ ഉദ്യാനത്തിൽ ആരോഗ്യത്തോടെ യിരിക്കുന്നുവെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളുമാണ് ഇന്നു വൈകുന്നേരം ഇന്ത്യയിലേക്കു യാത്ര തിരിക്കുക.
വലിയ കൂടുക ളിലാക്കി, ശാന്തരാക്കാൻ പ്രത്യേക ഉറക്കമരുന്നു നൽകിയാണു യാത്ര. നാളെ രാവിലെ 10നു ഗ്വാളിയർ വ്യോമതാവളത്തിലെത്തുന്ന ചീറ്റകളെ എംഐ 17 ഹെലികോപ്റ്ററിൽ കുനോയിൽ എത്തിക്കും
What's Your Reaction?