‘ഇന്ത്യ പറപറക്കും’ എയർ ഇന്ത്യയ്ക്ക് പിന്നാലെ വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ
രാജ്യത്തെ ഏറ്റവും പുതിയ എയർ ലൈനായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നല്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യോമയാന രംഗത്ത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര സർവീസുകൾ നടത്താൻ ആകാശയ്ക്ക് വലിയ വിമാനങ്ങൾ ആവശ്യമായി വരും. ആരംഭിച്ചതിന് ശേഷം 200 ദിവസങ്ങൾ പിന്നിടുന്ന എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ നവംബറിൽ 72 മാക്സ് വിമാനങ്ങൾ […]
രാജ്യത്തെ ഏറ്റവും പുതിയ എയർ ലൈനായ ആകാശ എയർ വലിയ വിമാനങ്ങൾക്ക് ഓർഡർ നല്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വ്യോമയാന രംഗത്ത് ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോഫസ്റ്റ് എന്നിവയുൾപ്പെടെയുള്ള ബജറ്റ് കാരിയറുകളുമായി മത്സരിച്ച ആകാശ എയർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര സർവീസുകൾ നടത്താൻ ആകാശയ്ക്ക് വലിയ വിമാനങ്ങൾ ആവശ്യമായി വരും. ആരംഭിച്ചതിന് ശേഷം 200 ദിവസങ്ങൾ പിന്നിടുന്ന എയർലൈൻ നിലവിൽ 17 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ നവംബറിൽ 72 മാക്സ് വിമാനങ്ങൾ വാങ്ങാൻ ബോയിങ് കമ്പനിയുമായി ആകാശ എയർ കരാറിൽ ഏർപ്പെട്ടിരുന്നു. അടുത്ത അഞ്ച് വർഷം കൊണ്ട് ഈ 72 വിമാനങ്ങളും ആകാശ എയറിന്റെ സ്വന്തമാകും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം കൂട്ടിച്ചേർക്കാനാണ് പദ്ധതി. എന്നാൽ നവംബറിൽ നൽകിയ 72 വിമാന കരാറിനേക്കാൾ വലിയ ഓർഡർ ആണ് നല്കാൻ പോകുന്നതെന്ന് ആകാശ എയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനയ് ദുബെ പറഞ്ഞു. എന്നാൽ എത്ര വിമാനങ്ങളാണ് വാങ്ങാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ഓർഡർ നൽകുക ബോട്ടിങ്ങിനായിരിക്കുമോ എയർ ബസിനായിരിക്കുമോ എന്ന് വിനയ് ദുബെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ പൊതുവെ ചെലവ് നിയന്ത്രിക്കാൻ സഹായിക്കുന്നതിന് ബജറ്റ് കാരിയറുകൾ സാധാരണയായി നാരോബോഡി വിമാനങ്ങളാണ് ഉപയോഗിക്കാറുള്ളത്. 2023 ന്റെ അവസാനത്തോടെ ദക്ഷിണേഷ്യ,തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് ആകാശ എയർ സർവീസ് നടത്തിയേക്കും.
ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയാണ് ഇന്ത്യ. അതിനാൽ തന്നെ കൺസൾട്ടൻസി സ്ഥാപനമായ സിഎപിഎ ഇന്ത്യയുടെ കണക്കുകൾ പറയുന്നത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ എയർലൈനുകൾ 1,500 മുതൽ 1,700 വരെ വിമാനങ്ങൾ ഓർഡർ ചെയ്യുമെന്നാണ്. എയർ ഇന്ത്യ രണ്ട് ദിവസം മുൻപ് ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവെച്ചു. 470 ജെറ്റുകൾക്കാണ് എയർ ഇന്ത്യ ഓർഡർ നൽകിയത്.
What's Your Reaction?