പിണറായി സർക്കാർ 88 ലക്ഷം രൂപ ആകാശിന് ചിലവാക്കിയതെന്തിന്? തില്ലങ്കേരി ഒരു സ്വതന്ത്ര റിപബ്ലിക് അല്ല -രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയിലെ ഒരു ഗ്രാമം മാത്രമാണെന്നുമാണ് ആകാശ് തില്ലങ്കേരി അടക്കമുള്ള ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തില്ലങ്കേരിയിലെയും സമീപപ്രദേശങ്ങളിലെയും സി.പി.എം അനുകൂലികൾ സോഷ്യൽ മീഡിയയിൽ പരസ്പരം നടത്തുന്ന കൊലവിളി പോസ്റ്റുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ. ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ […]
തിരുവനന്തപുരം: തില്ലങ്കേരി ഒരു സ്വതന്ത്ര റിപ്പബ്ലിക് അല്ലെന്നും ഇന്ത്യയിലെ ഒരു ഗ്രാമം മാത്രമാണെന്നുമാണ് ആകാശ് തില്ലങ്കേരി അടക്കമുള്ള ക്രിമിനലുകളോട് ഓർമ്മപ്പെടുത്താനുള്ളതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. തില്ലങ്കേരിയിലെയും സമീപപ്രദേശങ്ങളിലെയും സി.പി.എം അനുകൂലികൾ സോഷ്യൽ മീഡിയയിൽ പരസ്പരം നടത്തുന്ന കൊലവിളി പോസ്റ്റുകളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു രാഹുൽ.
ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്ന് എം.വി ജയരാജൻ വിളിച്ചു പറയുമ്പോൾ ഒരു സംശയം ബാക്കിയാണ്, പിന്നെ എന്തിനാണ് പിണറായി സർക്കാർ 88 ലക്ഷം രൂപ പൊതുഖജനാവിൽ നിന്ന് ചെലവാക്കി ഈ കേസിലെ പ്രതി ആകാശ് തില്ലങ്കേരിയല്ല എന്ന് സ്ഥാപിക്കുവാൻ ശ്രമിച്ചത്. പേ പിടിച്ച് കടിച്ചവനെ കിട്ടി , ഇനി കെട്ടഴിച്ചു വിട്ടവനെ കിട്ടണം …. സത്യം കരിമ്പടം നീക്കി വരും നാളുകളിൽ പുറത്ത് വരുക തന്നെ ചെയ്യും’ -രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
What's Your Reaction?