ബിജെപി ഇരട്ടമുഖമുള്ള പാർട്ടി; വിമർശനവുമായി മമത ബാനർജി

ബിജെപി ഇരട്ടമുഖമുള്ള പാർട്ടിയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് പറയുന്നതും അതിനുശേഷം ചെയ്യുന്നതും വ്യത്യസ്‍തമായ കാര്യങ്ങളാണെന്ന് മമത പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മേഘാലയയിലെ നോർത്ത് ഗാരോ ഹിൽസിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. "ഇരട്ടമുഖമുള്ള പാർട്ടിയാണ് ബിജെപി തിരഞ്ഞെടുപ്പ് സമയത്ത് അവർ പലതും പറയും. അതിനുശേഷം പ്രവർത്തിക്കുന്നത് മറ്റ് ചില കാര്യങ്ങളാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി തങ്ങളുടെ പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രമാണ് പണം നൽകുന്നത്. മേഘാലയയിൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഈ സർക്കാർ എന്താണ് ചെയ്തതെന്നും, എന്തുകൊണ്ടാണ് ഇത്രയധികം വീടുകളിൽ വൈദ്യുതി ഇല്ലാത്തതെന്നും" അവർ ചോദിച്ചു. അഴിമതിയിൽ മുങ്ങിക്കുളിച്ച ബിജെപി സർക്കാരിനു പകരമാകാൻ തൃണമൂലിനു മാത്രമേ കഴിയൂ എന്നും അവർ വ്യക്തമാക്കി. മേഘാലയ, അസം, ത്രിപുര എന്നിവിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് ശക്തി നേടാനുള്ള ശ്രമത്തിലാണ്. 2021 നവംബറിൽ കോൺഗ്രസിന്‍റെ 12 എംഎൽഎമാർ തൃണമൂലിൽ ചേർന്നിരുന്നു. ഇതോടെ 60 അംഗ നിയമസഭയിൽ തൃണമൂൽ പ്രധാന പ്രതിപക്ഷ പാർട്ടിയായെന്നും മമത പറഞ്ഞു.

Jan 19, 2023 - 07:25
 0

What's Your Reaction?

like

dislike

love

funny

angry

sad

wow