ലിവർപൂൾ വിൽക്കുന്നില്ല, വൈകാതെ ചില കാര്യങ്ങൾ സംഭവിക്കും: ക്ലബ് ഉടമ
ഇംഗ്ലണ്ട് സൂപ്പർ ക്ലബ് ലിവർപൂൾ വിൽക്കുന്നില്ലെന്ന് ക്ലബ് ഉടമ ജോൺ ഹെന്‍റി. അമേരിക്കൻ ബിസിനസുകാരനായ ഹെന്‍റിയുടെ ഫെൻവെ സ്പോർട്സ് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ലിവർപൂൾ. ക്ലബ് വിൽക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബോസ്റ്റൺ സ്പോർട്സ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് ലിവർപൂൾ വിൽക്കുന്നില്ലെന്ന നിലപാട് ഹെന്‍റി വ്യക്തമാക്കിയത്. അതേസമയം, ക്ലബ്ബിലേക്ക് പുതിയ നിക്ഷേപകരെ തേടുകയാണെന്നും ചില നിക്ഷേപകരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ചില കാര്യങ്ങൾ ഉടൻ സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2010ലാണ് ഫെൻവെ സ്പോർട്സ് ഗ്രൂപ്പ് ലിവർപൂളിനെ സ്വന്തമാക്കുന്നത്. 2015 ൽ ഇവർ യുർഗൻ ക്ലോപ്പിനെ ക്ലബ്ബിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ലിവർപൂളിന്റെ ചരിത്രത്തിലാദ്യമായി ടീമിനെ പ്രീമിയർ ലീഗ് കിരീടത്തിലേക്ക് നയിച്ചത് ക്ലോപ്പാണ്. ചാമ്പ്യൻസ് ലീഗിൽ മൂന്ന് തവണ ഫൈനലിലെത്തിയ ലിവർപൂൾ ഒരു കിരീടവും സ്വന്തമാക്കി.
 
What's Your Reaction?