സിസിഎൽ; തെലുങ്ക് വാരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി കേരള സ്ട്രൈക്കേഴ്സ്
റായിപ്പൂര്‍ : സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ കേരള സ്ട്രൈക്കേഴ്സിന് കനത്ത തോൽവി. തെലുങ്ക് വാരിയേഴ്സിനോട് 64 റൺസിനാണ് പരാജയപ്പെട്ടത്. പുതുക്കിയ രൂപത്തിലാണ് സിസിഎൽ മത്സരം. ടീമുകൾക്ക് 10 ഓവർ വീതമുള്ള സ്പെല്‍ എന്ന് വിളിക്കുന്ന ഇന്നിംഗ്സുകളാണ് ലഭിക്കുക. ഇത്തരത്തിലുള്ള രണ്ട് സ്പെല്ലുകളിൽ അർധസെഞ്ചുറി നേടിയ തെലുങ്ക് ക്യാപ്റ്റൻ അഖിലാണ് കേരള ടീമിനെ വൻ തോൽവിയിലേക്ക് നയിച്ചത്. തെലുങ്ക് താരങ്ങൾ നന്നായി ബാറ്റ് ചെയ്ത പിച്ചിൽ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്ട്രൈക്കർമാർ റൺസ് നേടാൻ പ്രയാസപ്പെട്ടു. ഒന്നാം ഇന്നിങ്സിലെ ലീഡ് ഉൾപ്പെടെ രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ കേരള സ്ട്രൈക്കേഴ്സിന് 169 റൺസ് വേണമായിരുന്നു. കേരള സ്ട്രൈക്കേഴ്സിന് 10 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 23 പന്തിൽ 38 റൺസെടുത്ത രാജീവ് പിള്ളയാണ് കേരളത്തിന്‍റെ ടോപ് സ്കോറർ.

What's Your Reaction?