2028-ല്‍ 6ജി നെറ്റ് വർക്കിലേക്ക് മാറാനൊരുങ്ങി ദക്ഷിണ കൊറിയ

സിയോൾ : ടെലികോം മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ ദക്ഷിണ കൊറിയ ഒരുങ്ങുന്നു. ലോകത്തിലാദ്യമായി 5 ജി നെറ്റ് വർക്ക് അവതരിപ്പിച്ച രാജ്യം ഇപ്പോൾ 2028 ഓടെ 6 ജി നെറ്റ് വർക്കിലേക്ക് മാറാൻ പദ്ധതിയിടുകയാണ്. 2030 കെ-നെറ്റ് വർക്ക് പദ്ധതിയിലാണ് ദക്ഷിണ കൊറിയൻ സർക്കാർ ഈ മേഖലയിലെ ഭാവി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള ശ്രമം നടത്തും. 6ജി സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കാൻ പ്രാദേശിക കമ്പനികളെ പ്രോത്സാഹിപ്പിക്കും. 6 ജി സാങ്കേതികവിദ്യകളുടെ സാധ്യതാ പഠനത്തിനായി 48.17 കോടി ഡോളറിന്‍റെ പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് ദക്ഷിണ കൊറിയയുടെ സയൻസ് ആൻഡ് ഐസിടി മന്ത്രാലയം അറിയിച്ചു. ജർമ്മൻ അനലിറ്റിക്സ് കമ്പനിയായ ഐപിലിറ്റിക്സ് പറയുന്നതനുസരിച്ച്, 5 ജി സാങ്കേതികവിദ്യ വികസനത്തിലും ആഗോളതലത്തിൽ 5 ജി പേറ്റന്‍റുകളുടെ എണ്ണത്തിലും ദക്ഷിണ കൊറിയ മുൻപന്തിയിലാണ്. നേരത്തെ വന്ന 4ജി സാങ്കേതിക വിദ്യകളില്‍ യുഎസ്, യൂറോപ്യന്‍ കമ്പനികളായിരുന്നു മുന്നില്‍.

Feb 21, 2023 - 09:46
 0

What's Your Reaction?

like

dislike

love

funny

angry

sad

wow