അട്ടപ്പാടി മധു കൊലക്കേസ്: അന്തിമവാദം ഇന്ന് കേൾക്കും, പ്രതീക്ഷയോടെ കുടുംബം
പാലക്കാട് : മധു കൊലക്കേസിൻ്റെ വിചാരണ നടപടികൾ അവസാനഘട്ടത്തിലേക്ക്. കേസിൻ്റെ അന്തിമ വാദം ഇന്ന് മണ്ണാർക്കാട് കോടതിയിൽ ആരംഭിക്കും. 2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് കൊല്ലപ്പെടുന്നത്. മധു കൊല്ലപ്പെട്ടിട്ട് നാളെ അഞ്ച് വർഷം പൂർത്തിയാവും. മധുവിന്‍റെ അമ്മയും സഹോദരിയും പലതവണ ഭീഷണികൾക്ക് ഇരയായെങ്കിലും അതിനൊന്നും വക നൽകാതെ കേസിൻ്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തവണ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് മധുവിൻ്റെ കുടുംബം. കൊലക്കേസിൽ 16 പ്രതികൾ. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും സാക്ഷി വിസ്താരം പൂർത്തിയായി. കേസിൽ 101 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. പ്രതിഭാഗം എട്ടു പേരെയും.

What's Your Reaction?