വെള്ളക്കരം കൂട്ടുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് സമമെന്ന് കെ സുരേന്ദ്രൻ

എൽ.ഡി.എഫ് യോഗത്തിൽ വെള്ളക്കരം വർദ്ധിപ്പിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എൽ.ഡി.എഫ് കൺവീനർ വാർത്താസമ്മേളനം നടത്തി വെള്ളക്കരം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗമല്ല, പാർട്ടി കമ്മിറ്റിയാണ്. വെള്ളക്കരം കൂട്ടുന്നതോടെ സാധാരണക്കാർക്ക് പ്രതിമാസം 200 രൂപ മുതൽ വർദ്ധനവ് ഉണ്ടാവും. ഇടതുമുന്നണി യോഗത്തിൽ നിരക്ക് വർദ്ധിപ്പിക്കണമെന്ന് നിർദ്ദേശിച്ച മന്ത്രി റോഷി അഗസ്റ്റിൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ജീവിതസാഹചര്യങ്ങൾ ദുഷ്കരമാകുന്ന സംസ്ഥാനത്ത് പിണറായി സർക്കാർ ജനങ്ങളുടെ മേൽ അമിത ഭാരം അടിച്ചേൽപ്പിക്കുകയാണ്. ഇനി ഒന്നിനും വില കൂട്ടില്ലെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടത് സർക്കാർ വില വർദ്ധിപ്പിക്കാത്ത ഒന്നും ഇല്ലാത്ത അവസ്ഥയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow