ആകാശും കൂട്ടരുമല്ല പാർട്ടിയുടെ മുഖം; വിശദീകരണ യോഗത്തില്‍ പി ജയരാജൻ
കണ്ണൂര്‍ : ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമെന്ന് പി ജയരാജൻ. തില്ലങ്കേരിയിലെ ഓരോ പാർട്ടി അംഗവുമാണ് ഇവിടുത്തെ പാർട്ടിയുടെ മുഖം. കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആകാശാണ് തില്ലങ്കേരിയുടെ രാഷ്ട്രീയ മുഖമെന്നു പറയുന്നത് മാധ്യമങ്ങളാണ്. രാഷ്ട്രീയ പാരമ്പര്യമുള്ള നേതൃത്വമാണ് തില്ലങ്കേരിയിലേത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് നേരിടാൻ തില്ലങ്കേരിയിൽ ശക്തമായ നേതൃത്വമുണ്ട്. അക്രമത്തിലൂടെ കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആകാശ് തില്ലങ്കേരിയുടെ പേരെടുത്തു പറഞ്ഞു തന്നെ സി.പി.എം പ്രാദേശിക നേതൃത്വം തള്ളിപറഞ്ഞു. തില്ലങ്കേരിക്ക് പുറത്ത് പാർട്ടി ആഹ്വാനം ചെയ്ത എന്തെങ്കിലും ഉണ്ടെങ്കിൽ ആകാശ് പറയണം. അങ്ങനെയാണെങ്കിൽ നാട്ടുകാരോട് മാപ്പ് പറയും. നാട്ടിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ലോക്കൽ സെക്രട്ടറി ഷാജി പറഞ്ഞു. പി. ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ആകാശിന്റെ അച്ഛൻ രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

What's Your Reaction?