കെടിയു വിസി നിയമനം; ഗവര്‍ണര്‍ക്ക് തിരിച്ചടി, സര്‍ക്കാരിന് മാറ്റാനാകുമെന്ന് ഹൈക്കോടതി
കൊച്ചി : കെ.ടി.യു വി.സി നിയമനത്തിൽ സിസ തോമസിനെ വൈസ് ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാരിന് മാറ്റാനാകുമെന്ന് ഹൈക്കോടതി. പുതിയ പാനൽ നൽകാൻ സർക്കാരിന് പൂർണ അധികാരമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവിലാണ് കെ.ടി.യു നിയമന വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാകുന്നത്. സിസ തോമസിനെ കെ.ടി.യു വി.സി സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാരിന് കഴിയും. ഇടക്കാല നിയമനത്തിനുള്ള പരിധി ആറുമാസം മാത്രമാണ്. ഈ ആറ് മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും സർക്കാരിന് പുതിയ പാനൽ ചാൻസലർക്ക് കൈമാറാമെന്നും ഉത്തരവിൽ പറയുന്നു. യു.ജി.സി മാനദണ്ഡപ്രകാരം മൂന്ന് പേരുടെ പേരുകൾ സർക്കാർ നൽകിയാൽ സിസ തോമസിനെ മാറ്റാൻ ചാൻസലർ നിർബന്ധിതനാകുമെന്നും ഹൈക്കോടതി പറഞ്ഞു. വി.സിയുടെ നിയമനവും ഇടക്കാല വി.സിയുടെ നിയമനവും ചാൻസലറുടെ അധികാരപരിധിയിലുള്ളതാണ്. എന്നാൽ ചാൻസലർ നിയമാധികാരിയാണെങ്കിലും ചട്ടം ലംഘിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

What's Your Reaction?