വായുവിന്‍റെ ഗുണനിലവാരം കുറയുന്നു; ബിഎസ്3, ബിഎസ്4 കാറുകൾക്ക് ഡൽഹിയിൽ താൽക്കാലിക നിരോധനം
ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം കുറയുന്നതിനാൽ ബിഎസ് 3 പെട്രോൾ , ബിഎസ് 4 ഡീസൽ കാറുകൾ നിരത്തിലിറങ്ങുന്നതിനു താൽക്കാലിക നിരോധനമേർപ്പെടുത്തി ഡൽഹി സർക്കാർ. തുടർച്ചയായി അഞ്ച് ദിവസം ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും തണുപ്പും അനുഭവപ്പെട്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച മുതൽ വാഹനഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയത്. നിലവിൽ ഈ വെള്ളിയാഴ്ച വരെ നിരോധനം തുടരാനാണ് സാധ്യത. വായുവിന്‍റെ ഗുണനിലവാരം മെച്ചപ്പെടുന്നതോടെ നിരോധനവും നീക്കാൻ സാധ്യതയുണ്ട്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ വായുവിന്‍റെ ശരാശരി ഗുണനിലവാരം 371 ആയി കുറയുകയായിരുന്നു. തിങ്കളാഴ്ച ഇത് 434 ആയിരുന്നു. കുറഞ്ഞ കാറ്റും കുറഞ്ഞ താപനിലയും കാരണം വായുവിന്‍റെ ഗുണനിലവാരം ഗുരുതരമായ വിഭാഗത്തിലെത്തിയിട്ടുണ്ടെന്നും മോശം അവസ്ഥ തുടരുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി വകുപ്പും മോട്ടോർ വാഹന വകുപ്പും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. വായുവിന്‍റെ ഗുണനിലവാരം ഇനിയും കുറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ. 201 മുതൽ 300 വരെ താരതമ്യേന പ്രശ്നരഹിതമാണ്. 301 മുതൽ 400 വരെ വളരെ മോശവും 401 മുതൽ 500 വരെ ഗുരുതരവുമാണ്. മോശം കാലാവസ്ഥ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനങ്ങളും ട്രെയിനുകളും ഉൾപ്പെടെയുള്ള സർവീസുകളെ ബാധിച്ചിരുന്നു. ശൈത്യകാലത്തിന്‍റെ തീവ്രത വീണ്ടും വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.
 
What's Your Reaction?