ശശി തരൂരിന്റെ രാഷ്ട്രീയ ഭാവി അവസാനിച്ചെന്ന് വെള്ളാപ്പള്ളി നടേശൻ
തരൂരിന്റെ രാഷ്ട്രീയ ഭാവിയാണ് തറവാടി നായർ പരാമർശത്തോടെ അവസാനിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ. ഈ വിഭാഗം മാത്രം വോട്ട് ചെയ്താൽ തരൂർ വിജയിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹി നായരായിരുന്ന ആ മനുഷ്യൻ പെട്ടെന്ന് ഒരു കേരള നായരും സാർവത്രിക പൗരനുമായി മാറി. ഒരു കോൺഗ്രസ് നേതാവും പ്രതികരിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ചേർത്തലയിൽ വിമർശിച്ചു. അതേസമയം സംസ്ഥാന കോൺഗ്രസിൽ നേതാക്കൾ തമ്മിലുള്ള പരോക്ഷ പോരാട്ടം തുടരുകയാണ്. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറായിട്ടില്ലെന്ന തരൂരിന്റെ മറുപടി രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനുള്ള മറുപടിയാണ്. ആരെന്തു പറഞ്ഞാലും കാര്യമില്ലെന്നും കേരളത്തിൽ തനിക്ക് കൂടുതൽ ക്ഷണം ലഭിക്കുന്നുണ്ടെന്നും നാട്ടുകാർക്ക് തന്നെ കാണാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ തരൂർ സംസ്ഥാനത്തെ പരിപാടികളിൽ പങ്കെടുക്കുമെന്നും കൂട്ടിച്ചേർത്തു. നാല് വർഷം കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. തയ്പ്പിച്ച കോട്ട് മാറ്റി വെച്ചേക്കെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തരൂരിനെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് എഐസിസി. ജനവികാരത്തിന് വിരുദ്ധമായി പോകുമെന്ന് ഭയന്നാണ് കടുത്ത നടപടി സ്വീകരിക്കാത്തത്.

What's Your Reaction?