തിരുവനന്തപുരം ഏകദിനം; സെഞ്ചുറിയോടെ സച്ചിന്റെ റെക്കോർഡ് മറികടന്ന് കോഹ്ലി
ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ആദ്യ ബാറ്റിങ്ങിൽ ശക്തമായി നിലയുറപ്പിച്ച് ഇന്ത്യ. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ 43 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 303 റൺസെടുത്തു. സെഞ്ചുറിയോടെ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് കോഹ്ലി മറികടന്നു. നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് കോഹ്ലി മറികടന്നത്. ഇന്ത്യയിൽ കോഹ്ലിയുടെ 21-ാം സെഞ്ചുറിയാണിത്. 85 പന്തിൽ നിന്ന് 46-ാം ഏകദിന സെഞ്ചുറി നേടിയ കോഹ്ലി നിലവിൽ ശ്രേയസ് അയ്യർക്കൊപ്പം ക്രീസിൽ തുടരുന്നു. സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിനെയും രോഹിത് ശർമയെയും ഇന്ത്യക്ക് നഷ്ടമായി. 89 പന്തിൽ നിന്ന് രണ്ടാം സെഞ്ച്വറി നേടിയ ഗില്ലിനെ 116 റൺസെടുത്ത കസുൻ രജിത പുറത്താക്കി. 97 പന്തിൽ 14 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ഗില്ലിന്‍റെ ഇന്നിങ്സിൽ പിറന്നത്. ക്യാപ്റ്റൻ രോഹിത് ശർമ 49 പന്തിൽ 42 റൺസെടുത്തു.

What's Your Reaction?