റീ ടാറിങിന് പൊളിച്ചിട്ട റോഡിൽ ഗതാഗതം മുടങ്ങി; യാത്രാ ദുരിതത്തിൽ നാട്ടുകാർ
വടകര: രണ്ടാഴ്ച മുൻപ് റീ ടാറിങിന് പൊളിച്ചിട്ട അറക്കിലാട് ശിവക്ഷേത്രം റോഡിൽ ഗതാഗതം മുടങ്ങി. തുടർ പ്രവൃത്തിക്ക് സാങ്കേതിക നടപടികൾ ഏറെയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡ് ഇത്തയും കാലം പൊളിച്ചിടേണ്ട ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. മുൻ എംഎൽഎ സി.കെ.നാണുവിന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റീടാറിങ്. കോവിഡും മറ്റു പ്രശ്നങ്ങളും മൂലം നടപടികൾ വൈകി. ശിവ ക്ഷേത്രം, അറക്കിലാട് എവിഎൽപിസ്കൂൾ എന്നിവിടങ്ങളിലേക്ക് ഉൾപ്പടെ നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണിത്. ടാറിട്ട റോഡ് മുഴുവൻ ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിന്റെ അനുബന്ധമായി ബാക്കി ഭാഗത്തെ പണി നടക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന ഗതാഗതം ബുദ്ധിമുട്ടാണ്. റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.അഖിലേഷ് അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പി.അനിൽ കുമാർ, മീന ബാലൻ, പി.പി.അനിൽ കുമാർ,പി.കെ,ദേവാനന്ദൻ, പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. റോഡ് ലവൽ ചെയ്ത ശേഷമുള്ള ഓഫിസ് നടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസമാണ് പ്രശ്നമെന്ന് കരാർ കമ്പനി അറിയിച്ചിട്ടുണ്ടെന്നും പണി ഉടൻ പുനഃരാംരംഭിക്കാൻ ആവശ്യപ്പെട്ടിട്ടു
വടകര: രണ്ടാഴ്ച മുൻപ് റീ ടാറിങിന് പൊളിച്ചിട്ട അറക്കിലാട് ശിവക്ഷേത്രം റോഡിൽ ഗതാഗതം മുടങ്ങി. തുടർ പ്രവൃത്തിക്ക് സാങ്കേതിക നടപടികൾ ഏറെയുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ റോഡ് ഇത്തയും കാലം പൊളിച്ചിടേണ്ട ആവശ്യമുണ്ടോ എന്നാണ് നാട്ടുകാരുടെ ചോദ്യം. മുൻ എംഎൽഎ സി.കെ.നാണുവിന്റെ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റീടാറിങ്. കോവിഡും മറ്റു പ്രശ്നങ്ങളും മൂലം നടപടികൾ വൈകി. ശിവ ക്ഷേത്രം, അറക്കിലാട് എവിഎൽപിസ്കൂൾ എന്നിവിടങ്ങളിലേക്ക് ഉൾപ്പടെ നൂറു കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡാണിത്.
ടാറിട്ട റോഡ് മുഴുവൻ ജെസിബി ഉപയോഗിച്ച് പൊളിച്ചിട്ടിരിക്കുകയാണ്. ഇതിന്റെ അനുബന്ധമായി ബാക്കി ഭാഗത്തെ പണി നടക്കുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ വാഹന ഗതാഗതം ബുദ്ധിമുട്ടാണ്. റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്ന് സ്നേഹ തീരം റസിഡൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.അഖിലേഷ് അധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി പി.അനിൽ കുമാർ, മീന ബാലൻ, പി.പി.അനിൽ കുമാർ,പി.കെ,ദേവാനന്ദൻ, പി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. റോഡ് ലവൽ ചെയ്ത ശേഷമുള്ള ഓഫിസ് നടപടികൾ പൂർത്തിയാക്കാനുള്ള കാലതാമസമാണ് പ്രശ്നമെന്ന് കരാർ കമ്പനി അറിയിച്ചിട്ടുണ്ടെന്നും പണി ഉടൻ പുനഃരാംരംഭിക്കാൻ ആവശ്യപ്പെട്ടിട്ടു
What's Your Reaction?