റിപബ്ലിക് ദിനാഘോഷം; ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി ചില ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ജനുവരി 19 മുതൽ 24 വരെ ഡൽഹിയിൽ നിന്ന് പുറത്തേക്കും, ഡൽഹിയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി. രാവിലെ 10.30 മുതൽ 12.45 വരെയാണ് സർവീസുകൾ റദ്ദാക്കുക. ഡൽഹി വിമാനത്താവള അധികൃതരുടെ നിർദേശത്തെ തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ആഴ്ചയിൽ എല്ലാ ദിവസവും വ്യോമസേനയുടെ വിമാനങ്ങളുടെ പരീക്ഷണ പറക്കൽ ഉണ്ടാകും. അന്താരാഷ്ട്ര വിമാന സർവീസുകൾ ഒരു മണിക്കൂർ വരെ വൈകുമെന്ന് എയർ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ലണ്ടൻ, ഡാളസ്, നെവാർക്ക്, കാഠ്മണ്ഡു, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് വൈകുന്നത്. വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാർ എത്താവൂ എന്നാണ് കമ്പനിയുടെ നിർദേശം.

What's Your Reaction?