കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; ദേശീയപാതയടച്ചു, വിമാനങ്ങള്‍ റദ്ദാക്കി
കശ്മീരിലെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച. മഞ്ഞുവീഴ്ച വിമാന സർവീസുകളെ സാരമായി ബാധിച്ചു. ജമ്മു-ശ്രീനഗർ ദേശീയ പാത അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ദേശീയപാത അടച്ചതോടെ താഴ്‌വര ഒറ്റപ്പെട്ടു. ജമ്മു കശ്മീരിലെ പല ഭാഗങ്ങളിലും വെള്ളിയാഴ്ച വ്യാപകമായി മഴ ലഭിച്ചു. അടുത്ത 24 മണിക്കൂർ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന വിമാനങ്ങൾ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പൂർണ്ണമായും റദ്ദാക്കി. മഞ്ഞുവീഴ്ചയും കാഴ്ചപരിമിതിയുമാണ് വിമാനങ്ങൾ റദ്ദാക്കാൻ കാരണം. കാലാവസ്ഥ സാധാരണ നിലയിലായാൽ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവര്‍ക്ക് അധിക ചാർജുകളില്ലാതെ അടുത്ത വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. മണ്ണിടിച്ചിലും കല്ലുകള്‍ അടര്‍ന്നുവീണതും കാരണം ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു. റംബാൻ ജില്ലയിലെ മെഹറിലാണ് മണ്ണിടിച്ചിലുണ്ടായത്. ദേശീയപാതയിൽ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രാഫിക് കൺട്രോൾ യൂണിറ്റുകളിൽ അന്വേഷിച്ച ശേഷം മാത്രമേ ദേശീയപാതയിലൂടെ യാത്ര ചെയ്യാവൂ എന്നും ഗതാഗത വകുപ്പ് അറിയിച്ചു.

What's Your Reaction?