കുട്ടികളുടെ മാതാപിതാക്കള്‍ എനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ട്; തുറന്നു പറഞ്ഞ് ഗ്രേസ് ആന്റണി
കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ടെന്ന് നടി ഗ്രേസ് ആന്റണി. താന്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നപ്പോഴും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് പോകും എന്നാണ് ഗ്രേസ് പറയുന്നത്. കുട്ടിയായിരിക്കെ കലാതിലകം ആവുക, അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് നൃത്തം പഠിക്കുന്നത്. എന്നാല്‍ സ്ഥിരമായി തനിക്ക് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും. തന്റെ ആ അനുഭവങ്ങളാണ് ഒരു […]
കലോത്സവങ്ങളില്‍ വിധികര്‍ത്താവായി പോകുമ്പോള്‍ കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്ത് എത്താറുണ്ടെന്ന് നടി ഗ്രേസ് ആന്റണി. താന്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നപ്പോഴും രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് പോകും എന്നാണ് ഗ്രേസ് പറയുന്നത്.
കുട്ടിയായിരിക്കെ കലാതിലകം ആവുക, അത് വഴി സിനിമയിലെത്തുക എന്നതായിരുന്നു ആഗ്രഹം. അങ്ങനെയാണ് നൃത്തം പഠിക്കുന്നത്. എന്നാല്‍ സ്ഥിരമായി തനിക്ക് രണ്ടാം സ്ഥാനമായിരുന്നു ലഭിച്ചിരുന്നത്. ഒന്നാം സ്ഥാനം ഒക്കെ കാശ് കൊടുക്കുന്നവര്‍ക്ക് തീരുമാനിക്കപ്പെട്ടിട്ടുണ്ടാകും.
തന്റെ ആ അനുഭവങ്ങളാണ് ഒരു നൃത്ത അധ്യാപികയാകണം എന്ന തീരുമാനത്തിലേക്ക് എത്തിക്കുന്നത്. അധ്യാപികയായ ശേഷം താന്‍ വിധികര്‍ത്താവായി കലോത്സവങ്ങളില്‍ പോകുമ്പോള്‍ ചില കുട്ടികളുടെ മാതാപിതാക്കള്‍ തനിക്ക് പണം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചിട്ടുണ്ട് എന്നാണ് ഗ്രേസ് പറയുന്നത്.
നാടകത്തിലൂടെയാണ് ഗ്രേസ് ആന്റണി സിനിമയിലേക്ക് എത്തുന്നത്. ‘റോഷാര്‍ക്ക്’, ‘പടച്ചോനെ ഇങ്ങള് കാത്തോളീ’, ‘സാറ്റര്‍ഡേ നൈറ്റ്’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. ‘സിംപ്ലി സൗമ്യ’ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രം.
What's Your Reaction?