കടുവ ഭീതി ഒഴിയാതെ വയനാട്; മാനന്തവാടിയില്‍ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു
പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്ത കടുവയെ പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ നിന്ന് പിടികൂടിയതിന് പിന്നാലെ വീണ്ടും കടുവ ഭീതി. ഇത്തവണ മാനന്തവാടി നഗരസഭാ പരിധിയിലാണ് കടുവ എത്തിയിരിക്കുന്നത്. നഗരസഭയിലെ മൂന്നാം വാർഡായ പിലാക്കാവ് മണിയൻകുന്നിലാണ് കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടുവ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മണിയൻകുന്ന് നടുതൊട്ടിയിൽ ദിവാകരന്‍റെ രണ്ടുവയസ്സുള്ള പശുക്കിടാവിനെയാണ് കടുവ കടിച്ചുകൊന്നത്. കടുവ തന്നെയാണ് പശുവിനെ ആക്രമിച്ചതെന്ന് ദിവാകരൻ പറഞ്ഞു. വീടിനടുത്തുള്ള ഒരു എസ്റ്റേറ്റിൽ മേയാൻ വിട്ടതായിരുന്നു. തേയിലത്തോട്ടത്തിൽ നിന്ന് ചാടി വീണ കടുവ പശുവിനെ കടിച്ചു. അവിടെയുണ്ടായിരുന്നവർ നിലവിളിച്ചപ്പോൾ ഓടിപ്പോയി. കഴിഞ്ഞ ദിവസങ്ങളിലും എസ്റ്റേറ്റിൽ കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ഒരു കിലോമീറ്റർ അകലെ ഒരു വനപ്രദേശമുണ്ട്. സ്വാകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 400 ഏക്കറോളം എസ്റ്റേറ്റ് വനത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കടുവ പോലുള്ള വന്യ മൃഗങ്ങൾക്ക് ജനവാസ മേഖലകളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കുന്നു. ശനിയാഴ്ച പശുവിനെ കൊന്ന അതേ പ്രദേശത്ത് കടുവ നേരത്തെ ഒരു ആടിനെയും പശുവിനെയും കൊന്നിരുന്നു.

What's Your Reaction?