സിറോ മലബാര്‍ സഭ കുര്‍ബാന ഏകീകരണം; സർക്കുലര്‍ പുറത്തിറക്കി മാര്‍ ജോർജ് ആലഞ്ചേരി

സീറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സർക്കുലർ പുറത്തിറക്കി. കുർബാന ഏകീകരണം നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ആലഞ്ചേരി സർക്കുലറിൽ പറയുന്നു. ആരാധനാ കാര്യങ്ങളിൽ അന്തിമ തീരുമാനം സിനഡും മാർപ്പാപ്പയും എടുക്കും. ഇതിന് വിരുദ്ധമായി വിശുദ്ധ കുർബാന അർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്നും അദ്ദേഹം സർക്കുലറിൽ പറയുന്നു. ഐക്യത്തിനായുള്ള ചർച്ചകൾ തുടരുമെന്നും സിനഡ് അറിയിച്ചു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനവും ബലികഴിച്ചുള്ള വിട്ടുവീഴ്ച സാധ്യമല്ല. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നത് മാർപ്പാപ്പയെ എതിർക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.  പുതിയ വൈദികർക്ക് ഏകീകൃത കുർബാനയ്ക്കുള്ള പരിശീലനം ആണ് നൽകുന്നത്. ഇക്കാരണത്താൽ കുർബാന അപരിചിതം എന്ന് പറയാൻ ആകില്ല. ബസിലിക്ക പള്ളിയിൽ നടന്ന സംഭവം അപലപനീയമാണെന്നും ആലഞ്ചേരി പറഞ്ഞു. കുർബാന ഏകീകരണത്തിനെതിരായ പ്രതിഷേധ പ്രകടനങ്ങളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട ആലഞ്ചേരി, ബഫർ സോണിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow