അന്ധവിശ്വാസ ബിൽ വരുന്നു; 7 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. മതാചാരങ്ങൾ ഒഴിവാക്കി ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള കരട് ബിൽ നിയമവകുപ്പും ആഭ്യന്തരവകുപ്പും മുഖേന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാൽ മന്ത്രിസഭയുടെ ചർച്ചയ്ക്ക് ശേഷം നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. ബില്ലിലെ വ്യവസ്ഥകൾ മതാചാരങ്ങളെ ബാധിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് വിവിധ മതങ്ങളിലെ ആചാരങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബില്ലിന്‍റെ പരിധിയിൽ നിന്ന് ഒഴിവാക്കി. അഗ്നികാവടി, കുത്തിയോട്ടം, തൂക്കം തുടങ്ങിയ ആചാരങ്ങൾ ഒഴിവാക്കണമെന്നാണ് നിയമവകുപ്പിന്‍റെ ശുപാർശ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും 5,000 മുതൽ 50,000 രൂപ വരെ പിഴയും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. ഒരാളുടെ അനുമതിയോടെ അനാചാര പ്രവർത്തനങ്ങൾ നടത്തിയാലും അത് അനുവാദമായി പരിഗണിക്കപ്പെടുകയില്ല. അനാചാരത്തിനിടെ മരണം സംഭവിച്ചാൽ കൊലപാതകത്തിനുള്ള ശിക്ഷ (ഐപിസി 300) നൽകണം. ഗുരുതരമായി പരിക്കേറ്റാൽ ഐപിസി സെക്ഷൻ 326 പ്രകാരമാണ് ശിക്ഷ.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow