ബജറ്റിലും സാമ്പത്തിക നടപടികളിലും മധ്യവർഗ്ഗത്തെ സംതൃപ്തരാക്കണം; ആശങ്ക അറിയിച്ച് ആര്‍എസ്എസ്

രാജ്യത്തെ മധ്യവർഗത്തിന്‍റെ അസംതൃപ്തിയിൽ കേന്ദ്രസർക്കാരിനോട് ആർ.എസ്.എസ് ആശങ്ക പ്രകടിപ്പിച്ചു. ബജറ്റും സാമ്പത്തിക നയ തീരുമാനങ്ങളും മധ്യവർഗത്തെ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും ആർഎസ്എസ് നിർദ്ദേശിച്ചു. രാജ്യത്ത് വരാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഇടപെടൽ. ഈ വർഷം ഒമ്പത് നിയമസഭാ തിരഞ്ഞെടുപ്പുകളും 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ ബിജെപിക്കും കേന്ദ്ര സർക്കാരിനും മുന്നിൽ നിർണായക ദിനങ്ങളാണ് മുന്നിലുള്ളത്. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റും സാമ്പത്തിക നയ തീരുമാനങ്ങളും ഇടത്തരക്കാരെ തൃപ്തിപ്പെടുത്തുന്നതായിരിക്കണമെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് മുതിർന്ന ആർഎസ്എസ് നേതാക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വിവിധ കോണുകളിൽ നിന്ന് ലഭിച്ച ഫീഡ്ബാക്കിന്‍റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ നോട്ടുനിരോധനം ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ എടുത്തപ്പോഴും ജനങ്ങൾ സർക്കാരിനൊപ്പം ഉറച്ചുനിന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പ കണക്കുകളും ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയുണ്ടെന്നും അത് സംരക്ഷിക്കപ്പെടണമെന്നും ആർഎസ്എസ് പറയുന്നു.

Jan 15, 2023 - 08:47
 0

What's Your Reaction?

like

dislike

love

funny

angry

sad

wow