മാധ്യമങ്ങളെ വിലക്കിയത് ബിജെപിയല്ല, കോണ്‍ഗ്രസാണെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

ബിജെപി സർക്കാർ ഒരു മാധ്യമ സ്ഥാപനത്തിനും വിലക്കേര്‍പ്പെടുത്തുകയോ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇത് മറന്നാണ് മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുകയാണെന്ന് പലരും കുറ്റപ്പെടുത്തുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണമേർപ്പെടുത്തിയത് കോൺഗ്രസ് സർക്കാരാണെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു. 1951ൽ അന്നത്തെ സർക്കാർ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ പരാമർശിച്ചുകൊണ്ടായിരുന്നു രാജ്നാഥ് സിംഗിന്‍റെ പരാമർശം. ആർഎസ്എസ് പ്രസിദ്ധീകരിക്കുന്ന പാഞ്ചജന്യ മാസിക സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. അടൽജിയുടെ ഭരണകാലത്തോ മോദിജിയുടെ കാലത്തോ ഒരു മാധ്യമ സ്ഥാപനവും നിരോധിക്കപ്പെടുകയോ ആരുടെയും അഭിപ്രായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്ന് ആരോപിക്കുന്നവർ മറക്കുന്നു. ജനാധിപത്യത്തിൻ്റെ നാലാം തൂണാണ് മാധ്യമങ്ങളെന്നും ശക്തമായ ജനാധിപത്യവ്യവസ്ഥിതിയ്ക്ക് മാധ്യമസ്വാതന്ത്ര്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Jan 15, 2023 - 21:00
 0

What's Your Reaction?

like

dislike

love

funny

angry

sad

wow