തിരുവനന്തപുരം ഏകദിനത്തിൽ തിരിച്ചടിയായി മന്ത്രിയുടെ പ്രസ്താവന; പ്രതിഷേധമറിയിച്ച് കെസിഎ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കാണികളുടെ എണ്ണം കുറഞ്ഞതിൽ സ്പോൺസർമാർ നിരാശരാണെന്ന് കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ്. കാണികളുടെ എണ്ണം കുറയുന്നത് ഈ വർഷത്തെ ലോകകപ്പിനു ആതിഥേയത്വം വഹിക്കാമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. മറ്റ് അസോസിയേഷനുകൾ ഇത് ആയുധമാക്കുമെന്നും ജയേഷ് ജോർജ് വ്യക്തമാക്കി. കായിക മന്ത്രി വി അബ്ദുറഹിമാനുമായി കൂടിയാലോചിച്ചാണ് ടിക്കറ്റ് നിരക്ക് തീരുമാനിച്ചത്. എന്നാൽ നിരക്ക് സംബന്ധിച്ച മന്ത്രിയുടെ പ്രസ്താവന തിരിച്ചടിയായി. മന്ത്രി കെസിഎയെ കുറിച്ച് പഠിച്ചിട്ടില്ലെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചിരിക്കാൻ സാധ്യതയുണ്ട്. എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിച്ചതാകാമെന്നും ജയേഷ് പറഞ്ഞു. ടിക്കറ്റുകൾ മത്സര തലേന്നു രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ എണ്ണം മാത്രമായിരുന്നു. നാൽപതിനായിരത്തോളം സീറ്റുകൾ കാര്യവട്ടം സ്റ്റേഡിയത്തിലുണ്ട്. കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ് വിൽപനയ്ക്കുള്ളതിൻ്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് .

Jan 15, 2023 - 21:01
 0

What's Your Reaction?

like

dislike

love

funny

angry

sad

wow