നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം

തൃശൂർ കുഴിക്കാട്ടുശേരിയിൽ നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് കാറിനു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ സുനിൽ സുഖദയ്ക്ക് മർദ്ദനമേറ്റു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നാടകപരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശ്ശേരിയിൽ എത്തിയത്. നാല് സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലായിരുന്നു സംഭവം. യാത്രാമധ്യേ ബൈക്ക് യാത്രികനോട് ഒതുങ്ങിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രണ്ട് ബൈക്കുകളിലായെത്തിയ നാലംഗ സംഘം അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.

Jan 15, 2023 - 21:01
 0

What's Your Reaction?

like

dislike

love

funny

angry

sad

wow