ചൈനയിൽ പിടിമുറുക്കി കോവിഡ്; 5 ദിവസത്തിനിടെ 13000 മരണമെന്ന് റിപ്പോര്‍ട്ട്

ചൈനയിൽ ജനുവരി 13 നും 19 നും ഇടയിൽ, കോവിഡ്, കോവിഡാനന്തര രോഗങ്ങൾ കാരണം മാത്രം 13,000ത്തിലധികം മരണം. ഈ മാസം മരിച്ച 60,000 പേർക്ക് പുറമേയാണിതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ചൈന പുതുവത്സരം ആഘോഷിച്ചത്. പകർച്ചവ്യാധിയുടെ നാശനഷ്ടങ്ങളിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും പുതുവർഷത്തിൽ കരകയറാൻ ചൈനയിലെ ജനങ്ങൾ പ്രാർത്ഥിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ചൈനീസ് പുതുവത്സര ദിനത്തിൽ ബീജിംഗിലെ പ്രശസ്തമായ ലാമ ക്ഷേത്രത്തിന് പുറത്ത് മൈലുകളോളം ആളുകളുടെ ക്യൂ ഉണ്ടായിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൊവിഡ് മാനദണ്ഡങ്ങളെ തുടർന്ന് മുമ്പും നിരവധി തവണ ക്ഷേത്രം അടച്ചിരുന്നു. പകർച്ചവ്യാധിയുടെ തരംഗം അവസാനിച്ചുവെന്ന് വിശ്വസിക്കുന്നവർ പോലും സ്വയം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് കരുതുന്നതായി റോയിട്ടേഴ്സിനോട് പ്രതികരിച്ച ആളുകൾ പറയുന്നു. ആഗോളതലത്തിൽ കോവിഡ് മരണങ്ങൾ ചൈന മറച്ചുവെക്കുന്നുവെന്ന വ്യാപകമായ ആരോപണത്തെത്തുടർന്ന് ബീജിംഗ് അടുത്തിടെ കണക്കുകൾ പുറത്തുവിട്ടിരുന്നു. ഡിസംബർ ആദ്യം വൈറസ് വ്യാപനം രൂക്ഷമായതിന് ശേഷം സർക്കാർ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ 60,000 കോവിഡ് മരണങ്ങൾ ഉണ്ടായതായി ചൈന അറിയിച്ചു. ഈ വർഷം ഡിസംബർ 8 നും ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷന് കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ രേഖപ്പെടുത്തിയ മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് മൂലമുള്ള നേരിട്ടുള്ള ശ്വാസതടസ്സം മൂലം 5,503 മരണങ്ങളും കോവിഡ് -19 മായി ബന്ധപ്പെട്ട അടിസ്ഥാന രോഗങ്ങൾ മൂലമുള്ള 54,435 മരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കോവിഡ് നയം ഉപേക്ഷിച്ചതിനുശേഷം ചൈന കോവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. 

Jan 24, 2023 - 07:03
 0

What's Your Reaction?

like

dislike

love

funny

angry

sad

wow