വിമാന ദുരന്തം; ബില്‍ പാസാക്കാതെ നേപ്പാൾ, നഷ്ടപരിഹാര തുകയില്‍ വന്‍ കുറവുണ്ടാകും
വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർണായക ബിൽ നേപ്പാൾ സർക്കാർ ഇതുവരെ പാസാക്കാത്തതിനാൽ നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ വൻ കുറവുണ്ടാക്കും. എയര്‍ ക്യാരിയേഴ്‌സ് ലയബിലിറ്റി ആന്‍ഡ് ഇന്‍ഷുറന്‍സ് ഡ്രാഫ്റ്റ് ബില്ലിന് അംഗീകാരം നൽകാത്തതിനാൽ കുടുംബങ്ങൾക്ക് ദശലക്ഷങ്ങളുടെ കുറവുണ്ടാവും. 2020 ൽ അന്തിമരൂപം നൽകിയ ബിൽ രണ്ട് വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്. 1999 ലെ മോൺണ്ട്രിയൽ കൺവെൻഷന്‍റെ വ്യവസ്ഥകൾ അംഗീകരിച്ച് രണ്ട് വർഷത്തിനു ശേഷമാണ് ബില്ലിനു അന്തിമരൂപം നൽകിയത്. കൺവെൻഷന്‍റെ വ്യവസ്ഥകൾ അനുസരിച്ച്, വിമാനാപകടങ്ങൾ മൂലമുണ്ടാകുന്ന എല്ലാ മരണങ്ങൾക്കും പരിക്കുകൾക്കും എയർലൈൻ ഉത്തരവാദിയാണ്. നേപ്പാളിന്‍റെ പുതിയ ബിൽ അനുസരിച്ച്, നിലവിലെ നഷ്ടപരിഹാരത്തിൽ നിന്ന് അഞ്ച് മടങ്ങ് വർദ്ധനവ് ഉണ്ടാകും. വിമാനാപകടങ്ങളിൽ മരിച്ചവർക്ക് കുറഞ്ഞത് 100,000 ഡോളർ നഷ്ടപരിഹാരമാണ് നൽകേണ്ടത്. ഇന്ത്യൻ രൂപയിൽ ഇതിനു 80 ലക്ഷത്തിലധികം വരും. നിലവിൽ 20,000 യുഎസ് ഡോളറാണ് ഏറ്റവും കുറഞ്ഞ നഷ്ടപരിഹാര തുക. പുതിയ ബിൽ അനുസരിച്ച്, അപകടം നടന്ന് 60 ദിവസത്തിനുള്ളിൽ വിമാനക്കമ്പനിയിലോ ഏജന്റുമാര്‍വശമോ നഷ്ടപരിഹാരം ക്ലെയിം ചെയ്യണം. മോൺട്രിയൽ കൺവെൻഷന്‍റെ പരിഷ്കരിച്ച പതിപ്പാണ് ബിൽ എന്ന് നേപ്പാൾ ടൂറിസം വകുപ്പ് അവകാശപ്പെട്ടു. ആഭ്യന്തര വിമാനക്കമ്പനികൾക്ക് അംഗീകരിക്കാൻ കഴിയാത്ത നിരവധി വ്യവസ്ഥകൾ കൺവെൻഷന്‍റെ വ്യവസ്ഥകളിൽ അടങ്ങിയിട്ടുണ്ടെന്ന് വകുപ്പ് പറയുന്നു. കരട് ബിൽ തയ്യാറാണെന്നും ഉടൻ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷം ഇത് പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് അയയ്ക്കും.

What's Your Reaction?