സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി; ഉസൈന്‍ ബോള്‍ട്ടിന് കോടികളുടെ നഷ്ടം

ജമൈക്കൻ സൂപ്പർ താരം ഉസൈൻ ബോൾട്ടിന് സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി കോടികളുടെ നഷ്ടം. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ബോൾട്ടിന് നഷ്ടമായത്. ബോൾട്ടിന് 10 വർഷമായി ഇവിടെ അക്കൗണ്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിപുലമായ അന്വേഷണത്തിന് ജമൈക്കൻ സർക്കാർ ഉത്തരവിട്ടു. ഉസൈൻ ബോൾട്ടിന്‍റെ എല്ലാ നിക്ഷേപങ്ങളും കൈകാര്യം ചെയ്തിരുന്ന സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തേക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാൽ കമ്പനിയുടെ മുൻ ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്ന് സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രതികരിച്ചെന്ന് ബിബിസി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2016 ൽ മാത്രം 33 മില്യൺ ഡോളറാണ് സ്പോൺസറിൽ നിന്ന് ബോൾട്ടിന് ലഭിച്ചത്. പ്യൂമ, ഹബ്ലോട്ട്, ഗാറ്റോറേഡേ, വിര്‍ജിന്‍ മീഡിയ എന്നീ സ്പോൺസർമാരിൽ നിന്നുള്ളതായിരുന്നു ഇത്. പ്യൂമയിൽ നിന്ന് മാത്രം പ്രതിവർഷം 10 മില്യൺ ഡോളർ ലഭിച്ചിരുന്നു. ട്രാക്ക് ആൻഡ് ഫീൽഡ് മേഖലയിൽ സജീവമായ മറ്റ് അത്ലറ്റുകളെ അപേക്ഷിച്ച് ഉസൈൻ ബോൾട്ടിന് ഉയർന്ന മൂല്യമുണ്ടായിരുന്നു. പതിനൊന്നാമത് ലോക ചാമ്പ്യൻഷിപ്പിന് ശേഷം 2017 ലാണ് ഉസൈൻ ബോൾട്ട് വിരമിക്കൽ പ്രഖ്യാപിച്ചത്. എട്ട് ഒളിമ്പിക് സ്വർണ്ണ മെഡലുകൾ ബോൾട്ട് നേടിയിട്ടുണ്ട്. 100 മീറ്ററിൽ ഉസൈൻ ബോൾട്ടിന്‍റെ റെക്കോർഡ് ഇതുവരെ തകർത്തിട്ടില്ല.

Jan 16, 2023 - 07:35
 0

What's Your Reaction?

like

dislike

love

funny

angry

sad

wow