തമിഴ്നാട്ടിൽ അജിത്ത് കുതിപ്പ്; 50 കോടി കടന്നു; വിജയ് ​വാരിസ് നേടിയത്

ഒരു ഇടവേളയ്ക്ക് ശേഷം അജിത്തും വിജയ്​യും തമിഴ് തിരയുലകിൽ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കും എന്ന ചോദ്യം വൈറലായിരുന്നു. മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ അജിത്ത് തന്നെയാണ് രാജാവെന്ന് അടിവരയിടുന്ന കണക്കുകളാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ പങ്കിടുന്നത്. എന്നാൽ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല.  രമേഷ് ബാല, മനോബാല വിജയബാല എന്നിവരുടെ ട്വീറ്റുകളിൽ അജിത്ത് ചിത്രം തുനിവ് തമിഴ്നാട്ടിൽ പണം വാരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ആദ്യ ദിനം 24.59 കോടി, രണ്ടാം ദിനം 14.32 കോടി, മൂന്നാം […]

Jan 16, 2023 - 14:09
 0
തമിഴ്നാട്ടിൽ അജിത്ത് കുതിപ്പ്; 50 കോടി കടന്നു; വിജയ് ​വാരിസ് നേടിയത്

ഒരു ഇടവേളയ്ക്ക് ശേഷം അജിത്തും വിജയ്​യും തമിഴ് തിരയുലകിൽ ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കും എന്ന ചോദ്യം വൈറലായിരുന്നു. മൂന്ന് ദിവസത്തെ കണക്കുകൾ പുറത്തുവരുമ്പോൾ തമിഴ്നാട്ടിൽ അജിത്ത് തന്നെയാണ് രാജാവെന്ന് അടിവരയിടുന്ന കണക്കുകളാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ പങ്കിടുന്നത്. എന്നാൽ ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

രമേഷ് ബാല, മനോബാല വിജയബാല എന്നിവരുടെ ട്വീറ്റുകളിൽ അജിത്ത് ചിത്രം തുനിവ് തമിഴ്നാട്ടിൽ പണം വാരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ആദ്യ ദിനം 24.59 കോടി, രണ്ടാം ദിനം 14.32 കോടി, മൂന്നാം ദിനം 12.06 കോടി അങ്ങനെ 50.97 കോടിരൂപ തമിഴ്നാട്ടിൽ നിന്നും തുനിവ് നേടിയെന്ന് മനോബാല പറയുന്നു. ഈ സമയം വിജയ് ചിത്രം വാരിസിന് 35.29 കോടി നേടാനേ മൂന്ന് ദിവസം െകാണ്ട് കഴിഞ്ഞുള്ളൂ എന്നാണ് ഇദ്ദേഹം പറയുന്നു. അജിത്തിന്‍റെ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന പടമായി തുനിവ് മാറിയെന്നാണ് രമേഷ് ബാല ട്വീറ്റ് ചെയ്യുന്നത്. ആറ് ലക്ഷം ഡോളര്‍ കളക്ഷന്‍ ഇതുവരെ തുനിവ് യുഎസ് കാനഡ മാര്‍ക്കറ്റില്‍ നേടിയെന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow