75 ശതമാനം പേരെയും പിരിച്ചുവിട്ടു; ഇവിടെ ജോലി ചെയ്യാൻ ഒരു താൽപര്യവുമില്ല, പിരിച്ചുവിടലിൽ യുവതിയുടെ പോസ്റ്റ് വൈറൽ

മുംബൈ: ആമസോൺ ഇന്ത്യയിലെ മോശം സാഹചര്യം വിവരിച്ച് ജീവനക്കാരിയുടെ കുറിപ്പ്. ഇന്ത്യയിൽ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതോടെയാണ് സ്ഥിതി മോശമായതെന്ന് പോസ്റ്റിൽ പറയുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ആപിലൂടെ പേര് പറയാതെയാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുമ്പോൾ ജീവനക്കാരിൽ പലരും കരയുകയാണ്. എന്റെ ടീമിലെ 75 ശതമാനം ജീവന​ക്കാരേയും പിരിച്ചുവിട്ടു. ബാക്കിയുള്ള 25 ശതമാനത്തിൽ ഒരാളാണ് ഞാൻ. പക്ഷേ എനിക്ക് ഇവിടെ ജോലി ചെയ്യാൻ തോന്നുന്നില്ല. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചതോടെ വൈറലായി. ഇന്ത്യയിലെ ജീവനക്കാരിൽ […]

Jan 17, 2023 - 13:10
 0
75 ശതമാനം പേരെയും പിരിച്ചുവിട്ടു; ഇവിടെ ജോലി ചെയ്യാൻ ഒരു താൽപര്യവുമില്ല, പിരിച്ചുവിടലിൽ യുവതിയുടെ പോസ്റ്റ് വൈറൽ

മുംബൈ: ആമസോൺ ഇന്ത്യയിലെ മോശം സാഹചര്യം വിവരിച്ച് ജീവനക്കാരിയുടെ കുറിപ്പ്. ഇന്ത്യയിൽ വ്യാപകമായി ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങിയതോടെയാണ് സ്ഥിതി മോശമായതെന്ന് പോസ്റ്റിൽ പറയുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള ആപിലൂടെ പേര് പറയാതെയാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ.

പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുമ്പോൾ ജീവനക്കാരിൽ പലരും കരയുകയാണ്. എന്റെ ടീമിലെ 75 ശതമാനം ജീവന​ക്കാരേയും പിരിച്ചുവിട്ടു. ബാക്കിയുള്ള 25 ശതമാനത്തിൽ ഒരാളാണ് ഞാൻ. പക്ഷേ എനിക്ക് ഇവിടെ ജോലി ചെയ്യാൻ തോന്നുന്നില്ല. പോസ്റ്റിന്റെ സ്ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചതോടെ വൈറലായി.

ഇന്ത്യയിലെ ജീവനക്കാരിൽ ഒരു ശതമാനത്തെ ഒഴിവാക്കാനാണ് ആമസോണിന്റെ പദ്ധതി. ഇതുപ്രകാരം ആയിരം ജീവനക്കാരെ ഈ മാസം ഒഴിവാക്കും. ഗുഡ്ഗാവ്, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാവും ജീവനക്കാരെ ഒഴിവാക്കുക. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അഞ്ച് മാസത്തെ വേതനം നൽകുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow