ലോക്ക് ചതിച്ചു; മൊബൈൽ കള്ളൻ ‘ലോക്കായി! കഥ ഇങ്ങനെ

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്. ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം […]

Jan 17, 2023 - 13:10
 0
ലോക്ക് ചതിച്ചു; മൊബൈൽ കള്ളൻ ‘ലോക്കായി! കഥ ഇങ്ങനെ

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് കെട്ടിട നിർമാണ തൊഴിലാളിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ. ഫോണിന്‍റെ ലോക്ക് അഴിക്കാൻ കടയിൽ എത്തിയപ്പോഴാണ് കുടുങ്ങിയത്. സംശയം തോന്നിയ കടക്കാരൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഹൊസബെട്ടു പാണ്ഡ്യാല്‍ റോഡിലെ ഷാരിഖ് ഫര്‍ഹാനെന്ന 27കാരനാണ് അറസ്റ്റിലായത്. പാണ്ഡ്യാൽ സ്വദേശിയായ മരപ്പണിക്കാരന്‍ പൂവപ്പയുടെ മൊബൈലാണ് ഫർഹാൻ തട്ടിയെടുത്തത്.

ലോക്ക് ഉണ്ടായിരുന്നതിനാൽ ഉപയോഗിക്കാൻ സാധിച്ചില്ല. ലോക്കഴിക്കാനായി തൊട്ടടുത്തുള്ള മൊബൈൽ കടയിലേക്കെത്തി. ഫർഹാന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ കടക്കാരൻ തന്ത്രപൂർവം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ അൻസാറും സംഘവും പറന്നെത്തി ഹർഹാനെ കയ്യോടെ പൊക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ 27കാരൻ കുറ്റം സമ്മതിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow