ജനസംഖ്യാവര്‍ധന പ്രോത്സാഹിപ്പിക്കാൻ സിക്കിം; സ്ത്രീകൾക്ക് 3 ലക്ഷം വരെ

തദ്ദേശപ്രദേശങ്ങളിലെ ജനസംഖ്യാവര്‍ധനയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ദമ്പതികൾ ഒന്നിൽ കൂടുതൽ കുട്ടികൾക്കായി ശ്രമിക്കണമെന്നും ജനനനിരക്ക് കുറയുന്നത് തടയണമെന്നും അദ്ദേഹം വ്യക്തമാക്കി. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 365 ദിവസത്തെ പ്രസവാവധിയും പുരുഷൻമാർക്ക് 30 ദിവസത്തെ പിതൃത്വ അവധിയും സർക്കാർ നടപ്പാക്കിയിട്ടുണ്ട്. രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകുന്ന സ്ത്രീക്ക് ശമ്പളത്തിൽ ഒരു ഇൻക്രിമെന്‍റും മൂന്നാമത്തെ കുഞ്ഞിന് ജൻമം നൽകുന്ന സ്ത്രീക്ക് രണ്ട് ഇൻക്രിമെന്‍റും നൽകും. ഒരു കുട്ടി മാത്രമുള്ള സ്ത്രീക്ക് ഈ ആനുകൂല്യം ലഭ്യമല്ല. തദ്ദേശീയരെ കൂടാതെ പുറമെയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. ഐവിഎഫ് വഴി ഗർഭ ധാരണം നടത്തുന്ന സ്ത്രീകൾക്ക് മൂന്ന് ലക്ഷം രൂപ സഹായമായി നൽകും. ഒരു കുട്ടി മാത്രമുള്ള ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ച മുൻ സർക്കാരിനെ പ്രേം സിംഗ് തമാങ് വിമർശിച്ചു.

Jan 17, 2023 - 13:18
 0

What's Your Reaction?

like

dislike

love

funny

angry

sad

wow