റഷ്യയ്‌ക്കൊപ്പം സൈനികാഭ്യാസത്തിനായി ബെലാറൂസ്; ആശങ്കപ്പെട്ട് യുക്രെയ്ൻ
റഷ്യയും ബെലാറൂസും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം ആരംഭിക്കുന്നതിൽ യുക്രെയ്ന് ആശങ്ക. ബെലാറൂസിനൊപ്പം റഷ്യ ആക്രമണം ശക്തമാക്കുമെന്ന് യുക്രെയ്ൻ ഭപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുക്രെയ്നിൽ റഷ്യ നടത്തിയ അധിനിവേശത്തിൽ ബെലാറൂസിനും പങ്കുണ്ടായിരുന്നു. റഷ്യയും ബെലാറൂസും ഇന്ന് മുതൽ ഫെബ്രുവരി 1 വരെയാണ് വ്യോമസേനാഭ്യാസം നടത്തുന്നത്. ബെലാറൂസിലെ എല്ലാ സൈനിക വ്യോമതാവളങ്ങളും ഇതിനായി ഉപയോഗിക്കുമെന്ന് ബെലാറൂസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ പ്രതിരോധ വൈദഗ്ധ്യം തെളിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും യുദ്ധത്തിൽ ചേരാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്നും അവർ വ്യക്തമാക്കി.

What's Your Reaction?