നേപ്പാൾ വിമാന ദുരന്തം; അപകട സ്ഥലത്ത് നിന്ന് ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് സൈന്യം
നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാനായില്ലെന്ന് നേപ്പാൾ സൈന്യം. അപകടസ്ഥലത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്തിയിട്ടില്ലെന്ന് സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു. നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് വിനോദ സഞ്ചാര കേന്ദ്രമായ പോഖരയിലേക്ക് 68 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായി പോയ യതി എയർലൈൻസിന്‍റെ എടിആർ 72-500 വിമാനം ഞായറാഴ്ച രാവിലെ വിമാനത്താവളത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ സെതി നദിയുടെ തീരത്താണ് തകർന്ന് വീണത്. അഞ്ച് ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതുവരെ 69 മൃതദേഹങ്ങൾ കണ്ടെടുത്തെങ്കിലും ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ വൈകിട്ട് നിർത്തിവെച്ച തിരച്ചിൽ രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഗണ്ഡകി ആശുപത്രിയിലേക്ക് മാറ്റി. അഭിഷേക് ഖുഷ്വാഹ (25), വിശാൽ ശർമ (22), അനിൽ കുമാർ രാജ്ബർ (27), സോനു ജയ്സ്വാൾ (35), സഞ്ജയ് ജയ്സ്വാൾ (30) എന്നിവരാണ് അപകടത്തിൽ മരിച്ച ഇന്ത്യക്കാർ. പാരാഗ്ലൈഡിംഗിനായാണ് ഇവർ പൊഖരയിലേക്ക് പോയത്. യാത്രക്കാരിൽ മറ്റ് 10 പേർ വിദേശികളാണ്. മൂന്ന് കുട്ടികളും 25 സ്ത്രീകളും വിമാനത്തിലുണ്ടായിരുന്നു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ സിവിൽ ഏവിയേഷൻ സെക്രട്ടറി നാഗേന്ദ്ര ഗിമിറിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിച്ച് 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി ധനമന്ത്രി ബിഷ്ണു പ്രസാദ് പൗഡേൽ അറിയിച്ചു.

What's Your Reaction?