വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച; നടപടിക്കൊരുങ്ങി കളക്ടർ
പെരിന്തൽമണ്ണയിൽ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തെത്തിയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച പറ്റി. പോസ്റ്റൽ വോട്ടുകൾ കൊണ്ടു പോയ മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർക്കും പിഴവ് സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിട്ടേണിംഗ് ഓഫീസർ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് സമർപ്പിച്ചു. കളക്ടർ തുടർനടപടി സ്വീകരിക്കും. പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിവാദവിഷയമായ സ്പെഷ്യൽ പോസ്റ്റൽ വോട്ടുകളുടെ പെട്ടി പെരിന്തൽമണ്ണ ട്രഷറിയിൽ സൂക്ഷിക്കേണ്ടിയിരുന്നതാണ്. കഴിഞ്ഞ ദിവസം മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ഇത് കണ്ടെത്തിയത്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എണ്ണാതെ സൂക്ഷിച്ചിരുന്ന 348 പോസ്റ്റൽ വോട്ടുകൾ അടങ്ങിയ പെട്ടികളിലൊന്നാണ് യഥാർത്ഥ സ്ഥാനത്ത് നിന്നും മാറി കണ്ടെത്തിയത്. സംഭവത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സഞ്ജയ് കൗൾ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിരുന്നു. എണ്ണാത്ത 348 സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാർത്ഥി കെ.പി.എം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരിക്കുന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാൻ പെരിന്തൽമണ്ണ ട്രഷറിയിലെത്തിയ ഉദ്യോഗസ്ഥർക്ക് 2 പെട്ടികളാണ് കണ്ടെത്താനായത്.

What's Your Reaction?