സഹകരണ ഭേദഗതി ബിൽ അപാകതകൾ പരിഹരിക്കണം; മനയത്ത് ചന്ദ്രൻ

ഊരള്ളൂർ: കേരള സർക്കാർ തയ്യാറാക്കിയ പുതിയ സഹകരണ ഭേദഗതി ബില്ലിൽ സഹകരണ പ്രസ്ഥാനത്തെ സാരമായി ബാധിക്കുന്ന ഒട്ടനവധി പോരായ്മകൾ ഉണ്ടെന്നും ഇത് പരിഹരിച്ച് മാത്രമേ ബിൽ നിയമസഭയിൽ അവതരിപ്പിക്കാവുവെന്നും കെ ഡി സി ബാങ്ക് മുൻ പ്രസിഡണ്ട് ചന്ദ്രൻ പറഞ്ഞു. അരിക്കുളം അഗ്രികൾച്ചർ &അദർ വർക്കേഴ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ദശവാർഷികത്തോടനുബന്ധിച്ചുള്ള സഹകാരി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട്  പ്രാവശ്യത്തിൽ കുടുതൽ സംഘ ഭരണ സമിതിയിൽ മത്സരിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ തയ്യാറാക്കിയ ബിൽ അതെ പടി  നടപ്പിലാക്കെരുതെന്നും കൂട്ടിച്ചേർത്തു. മറ്റ് ജനപ്രതിനിധികൾക്ക് ബാധകമല്ലാത്ത ഒരു നിയമം കേരളത്തിലെ ഇടതുപക്ഷ സർക്കാർ  സഹകരണ മേഖലയിൽ കൊണ്ട് വരുന്നത് പ്രഖ്യാപിത നയത്തിനെതിരാണെന്നും  അദ്ദേഹം പറഞ്ഞു. ആർ. എം .രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എൻ കെ വത്സൻ .,സി സുജിത്ത്, സി കെ നാരായണൻ , സുമിത്ത് , ജെ.എൻ. പ്രേം ഭാസിൻ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, അഷറഫ് വള്ളോട്ട്, എം.സുനിൽ ,പി .സി . നിഷാകുമാരി എന്നിവർ സംസാരിച്ചു.

Jan 17, 2023 - 13:19
 0

What's Your Reaction?

like

dislike

love

funny

angry

sad

wow