ഭക്ഷ്യവിഷബാധയേറ്റവരിൽ ബിടെക് വിദ്യാർഥികളും; പരീക്ഷ എഴുതാൻ കഴിഞ്ഞില്ല
പറവൂർ: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരിൽ ബിടെക് വിദ്യാർഥികളും. കുന്നുകര എംഇഎസ് കോളജിലെ 10 ബിടെക് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഹോസ്റ്റലിൽ താമസിക്കുന്ന ഇവർ തിങ്കൾ രാത്രി എത്തി അൽഫാം, ഷവായ് എന്നിവയാണു കഴിച്ചത്. എല്ലാവർക്കും വയറിന് പ്രശ്നങ്ങൾ ഉണ്ടായി. ചൊവ്വ ഇവർക്കു ബിടെക് സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഭക്ഷ്യവിഷബാധ ഏറ്റവരിൽ മാള, പൊയ്യ നിവാസികളും മാള കുരുവിലശേരി സ്വദേശി ക്രിസ് പനയ്ക്കൽ, വലിയപറമ്പ് സ്വദേശി അജിത് പനയ്ക്കൽ, പൊയ്യ മാള പള്ളിപ്പുറം […]
പറവൂർ: എറണാകുളം പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റവരിൽ ബിടെക് വിദ്യാർഥികളും. കുന്നുകര എംഇഎസ് കോളജിലെ 10 ബിടെക് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ഹോസ്റ്റലിൽ താമസിക്കുന്ന ഇവർ തിങ്കൾ രാത്രി എത്തി അൽഫാം, ഷവായ് എന്നിവയാണു കഴിച്ചത്. എല്ലാവർക്കും വയറിന് പ്രശ്നങ്ങൾ ഉണ്ടായി. ചൊവ്വ ഇവർക്കു ബിടെക് സെമസ്റ്റർ പരീക്ഷ ഉണ്ടായിരുന്നു. ഭക്ഷ്യവിഷബാധ ഏറ്റതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല.
ഭക്ഷ്യവിഷബാധ ഏറ്റവരിൽ മാള, പൊയ്യ നിവാസികളും മാള കുരുവിലശേരി സ്വദേശി ക്രിസ് പനയ്ക്കൽ, വലിയപറമ്പ് സ്വദേശി അജിത് പനയ്ക്കൽ, പൊയ്യ മാള പള്ളിപ്പുറം തട്ടകത്ത് അലക്സ് ഷാന്റി, ചക്കാലക്കൽ തോമസ്, മക്കളായ മിഥുൻ, മെറിൻ, എന്നിവർ മാളയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
What's Your Reaction?