പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് തെലങ്കാനയിൽ: പിണറായി പങ്കെടുക്കും

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് തെലങ്കാനയിലെ ഖമ്മത്ത് നടക്കും.ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ചന്ദ്രശേഖര്‍ റാവു തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ,അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കും. റാലിയിൽ കോൺഗ്രസിന് ക്ഷണമില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി […]

Jan 18, 2023 - 08:24
 0
പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് തെലങ്കാനയിൽ: പിണറായി പങ്കെടുക്കും

ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ മഹാറാലി ഇന്ന് തെലങ്കാനയിലെ ഖമ്മത്ത് നടക്കും.ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ചന്ദ്രശേഖര്‍ റാവു തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ,തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ ,അഖിലേഷ് യാദവ് എന്നിവർ പങ്കെടുക്കും. റാലിയിൽ കോൺഗ്രസിന് ക്ഷണമില്ല. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിആര്‍എസ്.

ഫെഡറലിസത്തിനും കര്‍ഷകര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ എതിര്‍ക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആര്‍എസ് വിശേഷിപ്പിക്കുന്നത്.ഭാരത് ജോഡോ യാത്രയിലേക്ക് ബിആര്‍എസിനെയും ആപ്പിനെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നില്ല. സിപിഐഐമ്മിനെ ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow