‘അനാവശ്യ അഭിപ്രായങ്ങള്‍ പറയരുത്’; സിനിമ ബഹിഷ്കരണത്തിനെതിരെ മോദി
സിനിമ ബഹിഷ്ക്കരണ ആഹ്വാനങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകൾക്കെതിരെ അനാവശ്യ അഭിപ്രായങ്ങൾ നേതാക്കൾ പറയരുതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി നിർദേശിച്ചു. പത്താൻ സിനിമയ്ക്കെതിരായ വിവാദങ്ങൾക്കിടെയാണ് മോദിയുടെ നിർദേശം. പത്താൻ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ മൾട്ടിപ്ലക്സ് ഉടമകൾ സുരക്ഷയ്ക്കായി ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. ബോളിവുഡ് സിനിമകൾ ബഹിഷ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നടൻ സുനിൽ ഷെട്ടി ആഭ്യർഥിച്ചിരുന്നു.
സിനിമ ബഹിഷ്ക്കരണ ആഹ്വാനങ്ങൾക്കെതിരെ കർശന നിലപാടുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സിനിമകൾക്കെതിരെ അനാവശ്യ അഭിപ്രായങ്ങൾ നേതാക്കൾ പറയരുതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ മോദി നിർദേശിച്ചു.
പത്താൻ സിനിമയ്ക്കെതിരായ വിവാദങ്ങൾക്കിടെയാണ് മോദിയുടെ നിർദേശം. പത്താൻ സിനിമ പ്രദർശിപ്പിക്കുന്നതിനെതിരായ ഭീഷണികളുടെ പശ്ചാത്തലത്തിൽ ഗുജറാത്തിലെ മൾട്ടിപ്ലക്സ് ഉടമകൾ സുരക്ഷയ്ക്കായി ആഭ്യന്തര വകുപ്പിനെ സമീപിച്ചിരുന്നു. ബോളിവുഡ് സിനിമകൾ ബഹിഷ്ക്കരിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ഇടപെടണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നടൻ സുനിൽ ഷെട്ടി ആഭ്യർഥിച്ചിരുന്നു.
What's Your Reaction?