കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും, നിലവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ ഭീമമായ അന്തരമാണുള്ളത്. അതിനാൽ നിലവിലെ നിരക്കിൽനിന്ന് 50 ശതമാനംവരെ വർധിപ്പിക്കാനാണ് വൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം. ഇതിന് പുറമെ വിദേശികളുടെ ചികിത്സാ ഫീസ്, താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് […]

Jan 18, 2023 - 08:24
 0
കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം

കുവൈത്തിൽ വിദേശികളുടെ ജല, വൈദ്യുതി, ആരോഗ്യ നിരക്ക് വർധിപ്പിക്കാൻ നീക്കം. നിലവിൽ ഫത്വ – ലെജിസ്ലെറ്റീവ് സമിതിയുടെ പരിഗണനയിലുള്ള ശുപാർശക്ക് അംഗീകാരം ലഭിച്ചയുടൻ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.

ജല വൈദ്യുതി ഉൽപാദനത്തിന് സർക്കാർ ചെലവഴിക്കുന്ന തുകയും, നിലവിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ ഭീമമായ അന്തരമാണുള്ളത്. അതിനാൽ നിലവിലെ നിരക്കിൽനിന്ന് 50 ശതമാനംവരെ വർധിപ്പിക്കാനാണ് വൈദ്യുതി മന്ത്രാലയത്തിന്റെ നീക്കം. ഇതിന് പുറമെ വിദേശികളുടെ ചികിത്സാ ഫീസ്, താമസ രേഖ പുതുക്കുന്നതിനു മുന്നോടിയായുള്ള ആരോഗ്യ ഇൻഷുറൻസ് ഫീസ് എന്നിവയും ഇരട്ടിയിലധികം വർദ്ധിപ്പിക്കും. ഇതോടുകൂടി പ്രവാസികളുടെ ജീവിത ചെലവിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow