ആപ്പിൾ ഇന്ത്യയെ ലക്ഷ്യമിടുന്നു; 2027ഓടെ ഇന്ത്യ ലോകത്തിന്റെ ഐഫോൺ ഫാക്ടറിയായേക്കാം
വിവിധ കാരണങ്ങളാൽ ആപ്പിൾ അതിന്‍റെ ഉൽപ്പന്നങ്ങളുടെ ഉത്പാദനം ചൈനയിൽ നിന്ന് പൂർണ്ണമായും മാറ്റാൻ ഒരുങ്ങുകയാണ്. അതേസമയം അമേരിക്കൻ ടെക് ഭീമൻ അടുത്തതായി പ്രധാന ഉൽപാദന കേന്ദ്രങ്ങൾ തുറക്കാൻ ലക്ഷ്യമിടുന്ന ഏഷ്യൻ രാജ്യങ്ങളാണ് ഇന്ത്യയും വിയറ്റ്നാമും. 2025 ഓടെ ആപ്പിൾ ഐഫോൺ ഉൽപാദനത്തിന്‍റെ 25 ശതമാനം ഇന്ത്യയിലേക്ക് മാറ്റുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2027 ഓടെ ഇന്ത്യയിലെ ഐഫോൺ ഉൽപാദനം 50 ശതമാനം വളരുമെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ സംഭവിച്ചാൽ ചൈനയ്ക്ക് പകരം ഇന്ത്യ ആപ്പിളിന്‍റെ പ്രധാന ഉൽപ്പന്ന നിർമ്മാണ കേന്ദ്രമായി മാറും. നിലവിൽ ലോകത്തെ മൊത്തം ഐഫോൺ നിർമാണത്തിന്‍റെ 5 ശതമാനം മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. 2027 ഓടെ ലോകത്തിലെ രണ്ടിലൊന്ന് ഐഫോണുകൾ ഇന്ത്യ നിർമ്മിക്കുമെന്ന് തായ്‌വാൻ ആസ്ഥാനമായുള്ള ഡിജിടൈംസ് പത്രത്തിന്‍റെ ഗവേഷണ വിഭാഗത്തിലെ അനലിസ്റ്റ് ലൂക്ക് ലിൻ പറയുന്നു. 2025 ഓടെ ലോകമെമ്പാടുമുള്ള ആപ്പിളിന്‍റെ ഫോണുകളുടെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് പ്രവചിച്ചത് ജെപി മോർഗനാണ്.

What's Your Reaction?