മൂത്രമൊഴിച്ചത് സഹയാത്രിക; വിചിത്ര വാദവുമായി ശങ്കര്‍ മിശ്ര
എയർ ഇന്ത്യ വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിൽ വിചിത്രവാദവുമായി പിടിയിലായ ശങ്കർ മിശ്ര. താൻ മൂത്രമൊഴിച്ചിട്ടില്ലെന്നും സഹയാത്രിക തന്നെയാണ് അത് ചെയ്തതെന്നും അദ്ദേഹം ഡൽഹി സെഷൻസ് കോടതിയിൽ പറഞ്ഞു. കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയില്‍ നല്‍കിയ നോട്ടീസിന് മറുപടിയായാണ് മിശ്രയുടെ പ്രതികരണം. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം നിരസിച്ച കോടതി ശനിയാഴ്ച ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ റിമാന്‍ഡിലേക്ക് വിട്ടിരുന്നു. ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചതിനാണ് മിശ്ര അറസ്റ്റിലായത്. കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. വിശദമായ വാദത്തിനൊടുവിലാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോമൾ ഗാർഗ് ജാമ്യാപേക്ഷ തള്ളിയത്.

What's Your Reaction?