'ജനങ്ങളെ സേവിക്കാൻ ആവുന്നതെല്ലാം ചെയ്യുക': പാർട്ടി പ്രവർത്തകരോട് ആഹ്വാനവുമായി പ്രധാനമന്ത്രി
ലോക്സഭാ തിരഞ്ഞെടുപ്പിന് 400 ദിവസം മാത്രം ബാക്കി നിൽക്കെ ജനങ്ങളെ സേവിക്കാൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗത്തിലാണ് പാർട്ടി പ്രവർത്തകരോട് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകണം. അവർക്ക് ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ല. മുൻ സർക്കാരുകൾ എന്താണ് ചെയ്തതെന്ന് അറിയില്ല. അവരെ ജനാധിപത്യത്തെക്കുറിച്ച് ബോധവാൻമാരാക്കുകയും ഭരണത്തിൽ പങ്കാളികളാക്കുകയും വേണം മോദി പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ വർഷം നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കാനാണ് ബിജെപിയുടെ നീക്കം. ബൂത്ത് തലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ശ്രമിക്കും. രാജ്യത്തൊട്ടാകെയുള്ള 100 ലോക്സഭാ മണ്ഡലങ്ങളിലായി 72,000 ബൂത്തുകളിൽ പാർട്ടി ദുർബലമാണെന്ന് കണ്ടെത്തി. 1.3 ലക്ഷം ബൂത്തുകളിൽ എത്തി പാർട്ടി നയങ്ങൾ പ്രചരിപ്പിച്ചതായി യോഗം വിലയിരുത്തി. പ്രധാനമന്ത്രിക്കൊപ്പം 35 കേന്ദ്രമന്ത്രിമാരും 12 മുഖ്യമന്ത്രിമാരും 37 പ്രാദേശിക മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 350 ഓളം പാർട്ടി പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന്‍റെ ഭാഗമായി ആറ് വിഷയങ്ങളിൽ മെഗാ എക്സിബിഷൻ സംഘടിപ്പിക്കും. ദേശീയ എക്സിക്യൂട്ടീവിന്‍റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ റോഡ് ഷോയും നടന്നു.

What's Your Reaction?