എറണാകുളത്ത് പഴകിയ ഇറച്ചി പിടിച്ച സംഭവം: പ്രതി ജുനൈസ് പിടിയിൽ
കൊച്ചി: കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതി ജുനൈസ് പിടിയിൽ. മലപ്പുറത്ത് വച്ചാണ് ജുനൈസിനെ പോലീസ് പിടികൂടിയത്. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളിലാണ്. പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഇറച്ചി വാങ്ങിയിരുന്നത്. കാലാവധി കഴിഞ്ഞ മാംസം […]
കൊച്ചി: കളമശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്ത സംഭവത്തില്‍ പ്രതി ജുനൈസ് പിടിയിൽ. മലപ്പുറത്ത് വച്ചാണ് ജുനൈസിനെ പോലീസ് പിടികൂടിയത്. 500 കിലോ ഇറച്ചി വിതരണം ചെയ്തത് 49 റെസ്റ്റോറന്റുകളിലാണ്.
പാലക്കാട് സ്വദേശി ജുനൈസ്, എറണാകുളം സ്വദേശി നിസാര്‍, മരക്കാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അങ്കമാലി, കാക്കനാട്, കളമശേരി എന്നീ ഭാഗങ്ങളിലുള്ള അമ്പതിലധികം ഹോട്ടലുകളിലേക്കാണ് പഴകിയ ഇറച്ചി ഇവര്‍ കൈമാറിയത്. ഹൈദരാബാദിലുള്ള കോഴിയിറച്ചി വില്‍പ്പനക്കാരില്‍ നിന്നാണ് ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാന്‍ ഇറച്ചി വാങ്ങിയിരുന്നത്.
കാലാവധി കഴിഞ്ഞ മാംസം ട്രെയിന്‍ വഴി കേരളത്തില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഇറച്ചി റെഡി ടു കുക്ക് രൂപത്തിലാക്കി ഹോട്ടലുകളിലേക്ക് കൈമാറുന്നതിനാല്‍ ഇറച്ചിയുടെ കാലപ്പഴക്കം തിരിച്ചറിയാനാകില്ല.
What's Your Reaction?